ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്യുന്നവര്‍ ഏറെയാണ് നമ്മൾക്കിടയിൽ. അതിനായി എന്ത് സാഹസികത ചെയ്യാനും തയ്യാറാണ് ആളുകൾ. അത്തരത്തിൽ ഉള്ള റീൽ ദുരന്തങ്ങൾ ഏറെയാണ്. അശ്രദ്ധമായ ഒരു റീല്‍ ചിത്രീകരണത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച വിഷയം.
കുഞ്ഞിനെ ശ്രദ്ധിക്കാതെ അമ്മയായ യുവതി റീല്‍ ചിത്രീകരിക്കുന്നതും ഇതിനിടെ കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് നടന്നുനീങ്ങുന്നതുമാണ് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവം. അമ്മ നൃത്തംചെയ്ത് റീല്‍ ചിത്രീകരിക്കുന്നതിനിടെ പിന്നിലുള്ള കുഞ്ഞ് സമീപത്തെ റോഡിലേക്ക് നടന്നുനീങ്ങുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, അമ്മ ഇതൊന്നും ശ്രദ്ധിക്കാതെ ചിത്രീകരണത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. ഇതിനിടെ കുഞ്ഞ് റോഡിലേക്ക് നീങ്ങുന്നത് കണ്ട സഹോദരനാണ് അമ്മയെ വിവരമറിയിക്കുന്നത്. ഉടന്‍തന്നെ യുവതി ഓടിയെത്തി കുഞ്ഞിനെയെടുത്ത് സുരക്ഷിതയാക്കുന്നതും കാണാം.
मां फोन में रील बना रही थी छोटी बच्ची बस सड़क की ओर पहुंचने वाली ही थी इतने में ही एक और बेटा आता है और इशारा करते हुए कहता है कि मां उस तरफ छोटी बहन जा रही है।
सच में बच्चे कुदरत का वह उपहार है जो घटनाओं को डालने में अहम योगदान निभाते हैं। pic.twitter.com/tQ9hzDEJ0K
— Jitu Rajoriya (@jitu_rajoriya) December 8, 2024
കഴിഞ്ഞദിവസം എക്‌സില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനകം രണ്ടുലക്ഷത്തിലേറെ പേരാണ് കണ്ടത്. കുഞ്ഞിന്റെ സുരക്ഷിതത്വം നോക്കാതെ റീലെടുക്കുന്ന യുവതിയെ പലരും കമന്റുകളിലൂടെ രൂക്ഷമായി വിമര്‍ശിച്ചു.
STORY HIGHLIGHT: mother shooting reel and her toddler towards busy road viral video