World

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രിയപ്പെട്ട ഇന്ത്യൻ വംശജൻ ആര്

ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കൻ പ്രസിഡണ്ടായ ഡൊണാൾ ട്രമ്പ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അടുത്ത ഡയറക്ടർ ആയി ഒരു ഇന്ത്യൻ വംശജനെ നിയോഗിച്ചത്. ഇതോടെ ഇദ്ദേഹം ആരാണ് എന്ന് അറിയുവാനുള്ള ഒരു ആകാംക്ഷയായിരുന്നു എല്ലാവർക്കും. കാഷ് പട്ടേലിനെ കുറിച്ച് അധികമാർക്കും അറിയില്ല ആരാണ് അദ്ദേഹം എങ്ങനെയാണ് ഈ ഒരു സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത്. അമേരിക്കയിൽ കുടിയേറിയ ഗുജറാത്തിൽ നിന്നുമുള്ള മാതാപിതാക്കളുടെ മകനായി ന്യൂയോർക്കിലേക്ക് ആയിരുന്നു അദ്ദേഹം ഭൂജാതനാകുന്നത്.

റിച്ച്മണ്ട് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഒരു ക്രിമിനൽ ജസ്റ്റിസിന്‍റെ ബിരുദം അദ്ദേഹം സ്വന്തമാക്കുന്നത്. 2005നും 2013 നും ഇടയിൽ ഫ്ലോറിഡയിലാണ് ഫെഡറൽ പബ്ലിക് ഡിഫൻഡറായി പ്രവർത്തിക്കുന്നത്. 2014 നീതിന്യായ വകുപ്പിൽ ട്രയൽ അറ്റോർണിയായി ചേരുകയും ചെയ്തു.ഒപ്പം തന്നെ ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻ കമാന്റിന്റെ നിയമപരമായ ലയിസൻ ആയും ഒരേസമയം പ്രവർത്തിച്ചു. ട്രംപ് മുൻ പ്രസിഡന്റ് ആയിരുന്ന കാലത്തും പട്ടേൽ ദേശീയ ഇന്റലിജൻസ് ഡയറക്ടർക്കും പ്രതിരോധ സെക്രട്ടറിക്കും വരെ ഉപദേശം നൽകിയിട്ടുണ്ട്..

2018 ലാണ് ഹൗസ് ഇന്റലിജൻസ് കമ്മറ്റിയുടെ തലവനെ സഹായിക്കുവാനായി എത്തുന്നത്. എന്തിനാ അധികം പറയുന്നത് ന്യൂയോർക്ക് കോടതിയിൽ നടന്ന വിചാരണയിൽ ട്രംപിനൊപ്പം ഇദ്ദേഹവും എത്തിയിരുന്നു. ഭരണഘടനാ സർക്കസിന്റെ ഇരയാണ് ട്രമ്പ് എന്ന മാധ്യമപ്രവർത്തകരോട് വാദിച്ചത് കൂടി ഇദ്ദേഹമാണ്. ട്രംപിനെ പിന്തുണച്ചു കൊണ്ടാണ് ഇദ്ദേഹം നിന്നിട്ടുള്ളത് മുഴുവൻ. പട്ടേലിന്റെ ട്രംപുമായുള്ള അടുപ്പം പലരിലും അസൂയ ഉണർത്തിയിട്ടുള്ളതുമാണ്. ഇന്ത്യയ്ക്ക് മുഴുവൻ അഭിമാനമായി മാറിയിരിക്കുകയാണ് ഇപ്പോൾ പട്ടേൽ അദ്ദേഹം ഒരു ഇന്ത്യൻ വംശജനാണ് എന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഒരുപക്ഷേ ഇന്ത്യക്കാർ തന്നെയായിരിക്കും.

story highlight; kash pattel biography