ചേരുവകൾ
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
സബോള -3
പച്ചമുളക് – 3
വെളുത്തുള്ളി
ഇഞ്ചി
മുട്ട
തക്കാളി
മുളക്പൊടി
മല്ലിപൊടി
മഞ്ഞൾ പൊടി
കുരുമുളക് പൊടി
ഗരംമസാല,
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് കടുക് ഇട്ട് ഒന്ന് പൊട്ടിചെടുക്കാം. കൂടെ കറിവേപ്പില കൂടി ചേർത്തുകൊടുക്കാം. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന മൂന്ന് സബോള, മൂന്ന് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ കൂടി ചേർത്തുകൊടുക്കാം. ഇതിലേക്ക് ആവശ്യമായ ഉപ്പുകൂടി ചേർത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് ആവശ്യമായ പൊടികൾ കൂടി ചേർക്കാം, 2 tspn മുളക്പൊടി, ഒന്നര ടീസ്പൂൺ മല്ലിപൊടി, രണ്ട് നുള്ള് മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ഗരംമസാല, എന്നിവ ചേർത്ത് ഇതിന്റെ പച്ചമണം മാറുന്നത് വരെ ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് കൂടി ചേർക്കാം. ഇനി ഇതു കുറച്ചുനേരം അടച്ചുവെക്കാം. ഇനി ഇതിലേക്ക് ഒരു അരഗ്ലാസ്സ് ചൂടുവെള്ളം ഒഴുച്ചുകൊടുക്കാം. ഇനി ഇതൊന്ന് തിളക്കുന്നത് വരെ വെയിറ്റ് ചെയാം. ഇനി ഇതിലേക്ക് പെരുംജീരകം പൊടിച്ചതും കുറച്ചു കറിവേപ്പിലയും കൂടി ചേർത്തുകൊടുക്കാം. ശേഷം പുഴുങ്ങി മാറ്റിവച്ചിരിക്കുന്ന മുട്ടയും ചേർത്തുകൊടുക്കാം..