തണ്ണിമത്തങ്ങ. ജ്യൂസ് കുടിക്കുന്നതിനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ തണ്ണിമത്തങ്ങ കൊണ്ട് വളരെ രുചികരമായ കേരളാ ശൈലിയിലുള്ള സലാഡുണ്ടാക്കിയാലോ.
ചേരുവകൾ
- തണ്ണിമത്തങ്ങ ചെറിയ ക്യൂബുകളാക്കിയത് – 1/2 കിലോ
- ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത് – 4 എണ്ണം
- തക്കാളി – 1 എണ്ണം
- തേങ്ങാപ്പീര – 30 ഗ്രാം
- തേങ്ങാക്കൊത്ത് – 5 എണ്ണം
- കല്ലുപ്പ് – ആവശ്യത്തിന്
- കുരുമുളക് ചതച്ചത് – ആവശ്യത്തിന്
- മല്ലിയില – അല്പം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് തണ്ണിമത്തങ്ങ ചെറിയ ക്യൂബുകളാക്കിയതും ഉള്ളി, തക്കാളി, തേങ്ങാപ്പീര, തേങ്ങാക്കൊത്ത്, ആവശ്യത്തിനുള്ള കല്ലുപ്പ്, കുരുമുളക് ചതച്ചതും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.
STORY HIGHLIGHT – watermelon salad