സുഹൃത്തിനെ വിഡിയോ കോള്‍ ചെയ്ത് കുരിക്കിട്ട കയര്‍ കാണിച്ചd ജീവനൊടുക്കുമെന്നു പറഞ്ഞ 21കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജര്‍മന്‍ ഭാഷ പഠിക്കുന്ന കുമളി കൊല്ലംപട്ടട പുഷ്പശേരില്‍ അഭിജിത് ഷാജി(21)യാണു മരിച്ചത്. ഉച്ചയ്ക്ക് 3.20ന് തിരുമൂലപുരത്തെ വാടകമുറിയിലാണ് സംഭവം.
അഭിജിത് ഫോണില്‍ വിളിച്ചപ്പോള്‍ തന്നെ സുഹൃത്തായ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തു നിന്ന് ഓട്ടോയില്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍ അഭിജിത് തൂങ്ങിയ നിലയില്‍ നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. സുഹൃത്തായ പെണ്‍കുട്ടിയും അഭിജിത്തും അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടി ബന്ധത്തില്‍ നിന്നു പിന്‍മാറുന്ന കാര്യം അഭിജിത്തിനെ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇരുവരും ഒന്നര വര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസിനു യുവതി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പിന്നീടു ചില പ്രശ്‌നങ്ങളുണ്ടായതോടെ ബന്ധത്തില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചെന്നാണു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞത്.
ഇന്ന് രാവിലെയാണ് അഭിജിത് കുമളിയിലെ വീട്ടില്‍ നിന്ന് തിരുവല്ലയിലെത്തിയത്. ഇരുവരും ഉച്ചയ്ക്ക് അഭിജിത് താമസിക്കുന്ന മുറിയില്‍ വച്ച് സംസാരിച്ചിരുന്നു. പെണ്‍കുട്ടി ബന്ധത്തില്‍ നിന്നു പിന്മാറിയെന്നു തോന്നിയ അഭിജിത് ഇവരെ വിഡിയോ കോള്‍ വിളിച്ച് കയര്‍ കാണിച്ച് തൂങ്ങിമരിക്കാന്‍ പോകുകയാണെന്നു പറഞ്ഞു. അഭിജിത്തിന്റെ ബന്ധുക്കളെത്തിയ ശേഷം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി.