കൊച്ചി കാക്കനാട് ഫ്‌ലാറ്റില്‍ 75 ഓളം പേര്‍ വയറിളക്കവും ഛര്‍ദ്ദിയുമായി ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. കാക്കനാട് ഇടച്ചിറയിലെ ഒലിവ് കോര്‍ട്ട് യാര്‍ഡ് ഫ്‌ലാറ്റിലെ ആളുകള്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. കിണറുകളില്‍ നിന്നും വാട്ടര്‍ അതോറിറ്റി ടാപ്പില്‍ നിന്നുമായി ആകെ 9 ജലസാമ്പിള്‍ കുടിവെള്ള പരിശോധനക്ക് അയച്ചു.
കുടിവെള്ള പരിശോധന നടത്തി തൃപ്തികരമായ പരിശോധനാ ഫലം ലഭിച്ച ക്യാന്‍വാട്ടര്‍, ടാങ്കര്‍ വെള്ളം മാത്രമേ ഫ്‌ലാറ്റില്‍ വിതരണത്തിന് അനുവദിക്കാവൂ എന്ന് ആരോഗ്യ വിഭാഗം കര്‍ശനമായി നിര്‍ദ്ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഫ്‌ലാറ്റില്‍ സര്‍വ്വേ നടത്തി രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ വിവരശേഖരണം നടത്തുകയും ഒആര്‍എ സിങ്ക് ഗുളിക എന്നിവ വിതരണം ചെയ്യുകയും ചെയ്തു.