വൈകുന്നേര ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു പൊട്ടറ്റോ റോൾ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- കിഴങ്ങ് 3 എണ്ണം പുഴുങ്ങി പൊടിച്ചത്
- പച്ചമുളക് 3 എണ്ണം ചെറുതായി നുറുക്കിയത്
- ഇഞ്ചി, വെളുത്തുള്ളി അരച്ചത് 1 1/2 ടീസ്പൂൺ
- സവാള 1 ( ചെറുത്) ചെറുതായി അരിഞ്ഞത്
- മുളക് പൊടി
- മഞ്ഞൾ പൊടി
- ഗരം മസാല പൊടി
- ആoജൂർ പൗഡർ (ഉണക്ക മാങ്ങാ പൊടിച്ചത് ) 1/2 ടീസ്പൂൺ വീതം
- ഉപ്പ് ആവശ്യത്തിന്
- മല്ലിയില അരിഞ്ഞത്
- ബ്രഡ് സ്ലൈസ് 8 to 10 (അരിക് മുറിച്ചത്)
- എണ്ണ വറുക്കാൻ ആവശ്യത്തിന്
- വെള്ളം (ബ്രഡ് മുക്കാൻ)
തയ്യാറാക്കുന്ന വിധം
പാൻ വച്ച് 1 ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ യഥാക്രമം ഇട്ട് വഴറ്റുക. നല്ലപോലെ വഴന്നു കഴിയുമ്പോൾ തീ കുറച്ചു വച്ചു മസാല പൊടികളും ചേർത്ത് പച്ച മണം മാറുമ്പോൾ, പൊടിച്ച് വച്ച ഉരുളൻ കിഴങ്ങും മല്ലിയിലയും ചേർത്ത് ഇളക്കി തീ ഓഫ് ചെയിത് ചൂടാറാൻ വയക്കുക. ചൂടാറി കഴിയുമ്പോൾ കുറേശ്ശേ എടുത്തു നീളത്തിൽ ഷേപ്പ് ചെയിത് വയ്ക്കുക. ബ്രഡ് ഒരോന്നായി എടുത്ത് വെള്ളത്തിൽ മുക്കി നല്ല പോലെ കൈ വെള്ളയിൽ വച്ച് പതിയെ ഞെക്കി വെള്ളം കളഞ്ഞ ശേഷം ഷേപ്പ് ചെയ്ത് വച്ചേക്കുന്ന കിഴങ്ങ് ബ്രഡിൽ വച്ച് പൊതിഞ്ഞ് നല്ല പോലെ റോൾ ചെയിത് ചൂടായ എണ്ണയിൽ മീഢിയം ഫ്ലെയിമിൽ വറുത്ത് കോരാം.