ഓട്സ് വെച്ച് കുഴിയപ്പം തയ്യാറാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു തവണ ഇതൊന്ന് ട്രൈ ചെയ്യൂ, കിടിലൻ സ്വാദാണ്.നിങ്ങൾക്കിത് തീർച്ചയായും ഇഷ്ടമാകും.
ആവശ്യമായ ചേരുവകൾ
- ഓട്സ് – രണ്ട് കപ്പ്
- റവ – മുക്കാൽ കപ്പ്
- തൈര് – അര കപ്പ്
- സോഡാ പൊടി – ഒരു നുള്ള്
- ഉഴുന്ന് പരിപ്പ് – ഒരു സ്പൂൺ
- ചെറിയ ജീരകം – ഒരു സ്പൂൺ
- ചെറിയ ഉള്ളി അരിഞ്ഞത് – 10 എണ്ണം
- കറിവേപ്പില
- പച്ചമുളക് അരിഞ്ഞത് – രണ്ട്
- ക്യാരററ്റ് ചെറുതായി അരിഞ്ഞത് – അര കപ്പ്
- ബീൻസ് പൊടി ആയി അരിഞ്ഞത് – കാൽ കപ്പ്
- മല്ലി ഇല അരിഞ്ഞത് കുറച്ച്
- ഉപ്പ്
- എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗൾ എടുത്ത് ഓട്സ്, റവ, തൈര് എന്നിവ പാകത്തിന് വെള്ളം ഒഴിച്ച് ഒരു കട്ടിയായി ബാറ്റർ തയ്യാറാക്കി വെയ്ക്കുക. ഒരുപാൻ ചൂടാക്കി എണ്ണ ഒഴിച്ച് ജീരകം പൊട്ടിക്കുക, ഉഴുന്ന് പരിപ്പ് ചേർത്ത് ഒന്ന് കളർ മാറിയാൽ കറിവേപ്പില, ചെറിയ ഉള്ളി, പച്ചമുളക്, ക്യാരറ്റ്, ബീൻസ്, മല്ലിയില എന്നിവ ചേർത്ത് വഴറ്റിയ ശേഷം ഈ കൂട്ട് നേരത്തെ തയ്യാറാക്കി വെച്ച ഓട്സ് മിക്സിൽ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും സോഡാ പൊടിയും ചേർത്ത ശേഷം നന്നായി യോജിപ്പിക്കുക. ഇനി ഉണ്ണിയപ്പ ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടായാൽ ഓട്സ് ബാറ്ററിൽ നിന്ന് സ്പൂൺ കൊണ്ട് കുഴിയിൽ കോരി ഒഴിച്ച് കൊടുത്ത് ചുട്ടെടുക്കുക.