എത്യോപ്യ എന്ന് കേട്ടിട്ടുണ്ടോ,? നമ്മളിപ്പോൾ 2024 ആണെങ്കിൽ അവർ ഏഴുവർഷം പിന്നിലാണ് ജീവിക്കുന്നത് കേട്ടിട്ട് ഒരു സംശയം തോന്നുന്നില്ലേ.? അതെ ഒരുപാട് വ്യത്യസ്തങ്ങൾ നിറഞ്ഞതാണ് എത്യോപ്യ.
കാപ്പിയുടെ കാര്യത്തിൽ എത്യോപ്യയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ട്. കോഫി അറബിക്ക ആദ്യമായി പ്രത്യക്ഷപ്പെട്ടത് തെക്കൻ സുഡാനിലാണെങ്കിലും, അറബിക്കയ്ക്ക് തഴച്ചുവളരാൻ കഴിഞ്ഞ കാപ്പിയുടെ ജന്മസ്ഥലമായി എത്യോപ്യയെ ഇപ്പോഴും പലരും കണക്കാക്കുന്നു. അനുകൂലമായ കാലാവസ്ഥയുടെയും ഫലഭൂയിഷ്ഠമായ മണ്ണിൻ്റെയും അകമ്പടിയോടെ, എത്യോപ്യൻ കാപ്പി കപ്പിലെ തനതായ പൂക്കളും പഴങ്ങളുമുള്ള ഒരു നാടാണ്.
കൂടാതെ,
എത്യോപ്യ ‘7 വർഷം പിന്നിൽ’ ആണെന്ന് നിങ്ങൾക്കറിയാമോ? 13 മാസത്തെ കലണ്ടറും അവർക്കുണ്ട്
ബൈബിളിലെ ആദാമും ഹവ്വായും തങ്ങളുടെ പാപങ്ങൾ നിമിത്തം പുറത്താക്കപ്പെടുന്നതിന് മുമ്പ് ഏഴു വർഷം ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു എന്നത് അടിസ്ഥാനമാക്കിയാണ് എത്യോപ്യയുടെ കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതിയെ ബഹേരെ ഹസാബ് അല്ലെങ്കിൽ ‘ചിന്തകളുടെ കടൽ’ എന്ന് വിളിക്കുന്നു.
ലോകത്തെ എല്ലാ രാഷ്ടങ്ങളിലും ഇപ്പോൾ 2024വർഷത്തെ ഡിസംബർ മാസമാണ്. എന്നാൽ ചില രാജ്യങ്ങൾ സ്വന്തം കലണ്ടർ പിന്തുടരുന്നുണ്ട്. എങ്കിലും ഈ രാജ്യങ്ങൾ വർഷത്തിൽ 12 മാസം എന്ന നിയമം പാലിക്കുന്നു. എന്നാൽ ഇതൊരു അപവാദമാണ് ആഫ്രിക്കൻ രാജ്യമായ എത്യോപ്യ. നിരവധി വർഷങ്ങൾ പുറകിലാണ് ഈ രാജ്യം എന്ന് മാത്രമല്ല വർഷത്തിൽ 13 മാസങ്ങൾ ഉള്ള ഒരു കലണ്ടറും ഈ രാജ്യത്തിനുണ്ട്.
കൺഫ്യൂഷനായോ? “എത്യോപ്യ ഏഴ് വർഷം പിന്നിലാണ്. അവർക്ക് അവരുടേതായ കലണ്ടർ ഉണ്ട്, അവർക്ക് അവരുടേതായ തീയതിയുണ്ട്.” എന്ന കുറിപ്പോടെ ടിക് ടോക് ഉപഭോക്താവായ @The1Kevine അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് എത്യോപ്യയുടെ ഈ വിചിത്ര കലണ്ടർ സംവിധാനം വീണ്ടും ജനശ്രദ്ധയിൽ പെടുത്തുന്നത്.
ബൈബിളിലെ ആദാമും ഹവ്വായും തങ്ങളുടെ പാപങ്ങൾ നിമിത്തം പുറത്താക്കപ്പെടുന്നതിന് മുമ്പ് ഏഴു വർഷം ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു എന്നത് അടിസ്ഥാനമാക്കിയാണ് എത്യോപ്യയുടെ കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. അവർ മാനസാന്തരപ്പെട്ടശേഷം, 5,500 വർഷത്തിനുശേഷം അവരെ രക്ഷിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്‌തതായി ബൈബിൾ പറയുന്നു. ഇതനുസരിച്ചാണ് എത്യോപ്യയുടെ കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. ഈ രീതിയെ ബഹേരെ ഹസാബ് അല്ലെങ്കിൽ ‘ചിന്തകളുടെ കടൽ’ എന്ന് വിളിക്കുന്നു.
എത്യോപ്യ യേശുക്രിസ്തുവിന്റെ ജനന വർഷം വ്യത്യസ്തമായാണ് കണക്കാക്കുന്നത്. എഡി 500-ൽ കത്തോലിക്കാ സഭ തിരുത്തൽ വരുത്തിയപ്പോഴും എത്യോപ്യൻ ഓർത്തഡോക്സ് സഭ തിരുത്തിയില്ല.
എത്യോപ്യൻ കലണ്ടറിന് ഒരു വർഷത്തിൽ 13 മാസങ്ങളുണ്ട്, അതിൽ 12 മാസങ്ങൾക്ക് 30 ദിവസങ്ങളുണ്ട്. പാഗുമെ (Pagume) എന്ന് വിളിക്കുന്ന അവസാന മാസത്തിൽ അഞ്ച് ദിവസവും. ഇതിനർത്ഥം, സെപ്റ്റംബർ 2014 ആരംഭിക്കുമ്പോൾ, അവർ ലോകത്തെ അപേക്ഷിച്ച് ഏഴ് മുതൽ എട്ട് വർഷം വരെ പിന്നിലാണ്. എത്യോപ്യക്കാർ പുതുവർഷത്തിന്റെ ആരംഭം സെപ്റ്റംബർ 11നാണ് ആഘോഷിക്കുന്നത്. എത്യോപ്യയിലെ ജനങ്ങൾ 2007 സെപ്റ്റംബർ 11-ന് മാത്രമാണ് സഹസ്രാബ്ദത്തിന്റെ തുടക്കം ആഘോഷിച്ചത്.