മുനമ്പം വഖഫ് ഭൂമിയിൽ താമസക്കാർക്കെതിരെ പുറപ്പെടുവിച്ച നോട്ടീസിൽ താൽകാലിക സ്റ്റേ പുറത്തിറക്കാമെന്ന് ഹൈകോടതി. ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും അതുവരെയുള്ള സംരക്ഷണത്തിന്‍റെ ഭാഗമായി സ്റ്റേ നൽകാമെന്നും കോടതി വാക്കാൻ പരാമർശിച്ചു. മുനമ്പത്തേത് സിവിൽ കേസിന്‍റെ പരിധിയിൽ വരുന്നതാണ്. ഉടമസ്ഥാവകാശ തർക്കത്തിൽ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. ഫറൂഖ് കോളജിൽ നിന്ന് ഭൂമി വാങ്ങിയതാണ്. അതിനാൽ ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാവുന്നതാണ്. വഖഫ് ബോർഡ് നൽകിയ നോട്ടീസിന് താൽകാലിക സ്റ്റേ പുറത്തിറക്കാമെന്നും ജസ്റ്റിസുമാരായ അമിത് റാവൽ, ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര വഖഫ് നിയമത്തിലെ വിവിധ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് ബെന്നി അടക്കം മുനമ്പത്തെ ഭൂമി കൈവശക്കാർ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.