വടകരയില്‍ വാഹനത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അതേ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷ് ബാബുവിന്റെ മകന്‍ ആല്‍വിന്‍ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ചിലെ റോഡിലാണ് അപകടമുണ്ടായത്. ഒരാഴ്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍നിന്ന് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയില്‍ എടുത്തില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
കാര്‍ ചെയ്‌സ് ചെയ്യുന്ന റീല്‍സാണ് എടുത്തത്. ആല്‍ബിന്‍ റോഡിന്റെ ഡിവൈഡറില്‍നിന്നു കാര്‍ വരുന്നതിന്റെ വിഡിയോ എടുക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാര്‍ ആല്‍വിനെ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അമ്മ: ബിന്ദു. ആല്‍വിന്‍ ഏക മകനാണ്.