സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന പ്രതിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കസബ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂര്‍ വീട്ടില്‍ മുഹമ്മദ് ആസിഫിനെയാണ് (26) അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതല്‍ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോട്ടുകളില്‍ വച്ചും പലതവണ പീഡിപ്പിക്കുകയായിരുന്നു.
വിദ്യാര്‍ഥിനിയുടെ 5 പവന് സ്വര്‍ണം കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്നു പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് അറിഞ്ഞപ്പോള്‍ പ്രതി വിദേശത്തേക്കു കടന്നുകളഞ്ഞു. പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് അറസ്റ്റ് ചെയ്തു.
കസബ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം എഎസ്ഐ സജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുമിത് ചാള്‍സ്, മുഹമ്മദ് സക്കറിയ എന്നിവര്‍ ചേര്‍ന്നു പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.