ചെറുപഴം ഇഷ്ടമല്ലാത്തവർക്ക് ഇനി ഇങ്ങനെ ഒന്ന് കൊടുത്ത് നോക്കൂ. വിശപ്പും ദാഹവും മാറ്റാൻ സാഹായിക്കുന്ന പഴം കൊണ്ടു തയാറാക്കാവുന്ന ഒരു സ്മൂത്തി വേഗത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ.
ചേരുവകൾ
- ചെറുപഴം – 5 എണ്ണം
- ഈന്തപ്പഴം -8 എണ്ണം
- പാൽ – അര കപ്പ്
- പഞ്ചസാര (ആവശ്യമെങ്കിൽ) -1 ടേബിൾ സ്പൂൺ
- കശുവണ്ടി – 5 എണ്ണം
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുറച്ചു പാല് ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിലേക്കു പഴം, കശുവണ്ടിയും ഇട്ട് ബാക്കി ഉള്ള പാലും ആവശ്യമെങ്കിൽ മാത്രം പഞ്ചസാരയും ചേർത്ത് അടിച്ചെടുത്ത് ഉപയോഗിക്കാം.
STORY HIGHLIGHT: cherupazham dates smoothie