ചൂട് സമയത്തു ശരീരത്തെ തണുപ്പിക്കാൻ ഒരു കളർഫുൾ നാരങ്ങാ വെള്ളം ആയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ വെറൈറ്റി നാരങ്ങാവെള്ളം.
ചേരുവകൾ
- സ്ട്രോബെറി മുറിച്ചത് – 1 കപ്പ്
- പഞ്ചസാര – 2 ടേബിൾസ്പൂൺ
- നാരങ്ങാനീര് – 2 ടേബിൾസ്പൂൺ
- പഞ്ചസാര – കാൽക്കപ്പ്
- ഐസ്ക്യൂബ്സ് – 4 – 5 എണ്ണം
- വെള്ളം – 2 കപ്പ്
തയ്യാറാക്കുന്ന വിധം
സ്ട്രോബെറി പഞ്ചസാര ചേർത്തു നന്നായി അടിച്ചെടുത്തു മാറ്റിവെക്കുക. ശേഷം മറ്റൊരു പാത്രത്തിൽ നാരങ്ങാനീര്, പഞ്ചസാര, ഐസ്ക്യൂബ്സ്, വെള്ളം എന്നിവ ഒന്നിച്ചു നന്നായി അടിച്ചെടുത്തു മാറ്റിവെക്കുക.
ഇനി ഒരു ഗ്ലാസ്സിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന സ്ട്രൊബെറി മിക്സ് ഗ്ലാസിന്റെ കാൽ ഭാഗത്തോളം ഒഴിക്കാം. ഇതിനു മുകളിലായി ഗ്ലാസിന്റെ മുക്കാൽ ഭാഗത്തോളം ഐസ്ക്യൂബ്സ് ഇടാം. ഇതിനു മുകളിലേക്കു അടിച്ചു വെച്ച നാരങ്ങാവെള്ളവും ഒഴിക്കാം. സ്ട്രോബെറി, ലെമൺ പീസസ് വെച്ച് അലങ്കരിക്കാം.
STORY HIGHLIGHT: strawberry lemonade