ശീതളപാനീയങ്ങളാണ് ഇപ്പോൾ നാട്ടിലെ താരം. വീട്ടിൽ തയാറാക്കാവുന്ന നല്ല തണുപ്പൻ’ മാങ്ങാ സ്ക്വാഷ് തയ്യാറാക്കിയാലോ. ഉള്ളൊന്ന് തണുപ്പിക്കാം.
ചേരുവകൾ
- പച്ച മാങ്ങാ – 2 എണ്ണം
- മല്ലിയില – കുറച്ച്
- പുതിനയില – കുറച്ച്
- പഞ്ചസാര – 300 ഗ്രാം
- വറുത്ത ജീരകം പൊടിച്ചത് – 1/4 ടീ സ്പൂൺ
- ഇന്തുപ്പ് – 1/4 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
- ഉപ്പ് – കുറച്ച്
- നാരങ്ങ -1
തയ്യാറാകുന്ന വിധം
മാങ്ങാ ചെറിയ കഷ്ണങ്ങൾ ആക്കി പാകത്തിന് വെള്ളം ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ കുറച്ച് മല്ലിയിലയും പുതിനയിലയും ചേർത്ത് അരച്ചെടുക്കുക. ഒരു പാനിൽ പഞ്ചസാരയും 1 കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വറുത്ത ജീരകം പൊടിച്ചതും ഇന്തുപ്പ്, ഉപ്പ്, കുരുമുളക് പൊടി, നാരങ്ങാനീര് എന്നിവയും ചേർക്കുക. അതിലേക്ക് അരച്ചു വെച്ച മാങ്ങാ ചേർത്ത് തിളപ്പിക്കുക. പച്ച മാങ്ങാ സ്ക്വാഷ് റെഡി.
STORY HIGHLIGHT: mango squash