സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന് രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിനത്തിലെ ഇ.പി.യുടെ വെളിപ്പെടുത്തല്‍ തിരിച്ചടിയായി. സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത 7 കമ്മറ്റികളില്‍ എന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്. ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
എം മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ചും പ്രതിനിധികള്‍. എം. മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആരുടെ നിര്‍ദ്ദേശപ്രകാരം. എം മുകേഷ് എംഎല്‍എയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തെ കൊല്ലത്തെ പ്രതിനിധികള്‍ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് പ്രതിനിധികള്‍ ചോദിച്ചു.
കൊല്ലത്ത് മറ്റൊരാളായിരുന്നെങ്കില്‍ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിനിധി സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ഇരിക്കുമ്പോഴല്ലേ സ്ഥാനാര്‍ത്ഥിയാക്കിയത്. ചടയമംഗലത്ത് നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്. എ കെ ബാലനെതിരെയും വിമര്‍ശനം ഉയര്‍ന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എ കെ ബാലന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല എന്നും വിമര്‍ശനം.