കസ്റ്റഡിയിലെടുത്ത പ്രതിയെ ക്രൂരമായി മര്‍ദിച്ച് ചൊറിയണം തേച്ച സംഭവത്തില്‍ ഡിവൈഎസ്പിക്കും റിട്ട.എസ്ഐക്കും ശിക്ഷവിധിച്ച് കോടതി. കേസില്‍ ഒരു മാസം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്നു 18 വര്‍ഷത്തിനു ശേഷമാണ് ചേര്‍ത്തല മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ശരീരത്തില്‍ ചൊറിയണം തേക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്. ആലപ്പുഴ ഡിവൈഎസ്പി എം.ആര്.മധുബാബുവിനെയും റിട്ട. എസ്ഐ മോഹനനെയുമാണു ശിക്ഷ ലഭിച്ചിരിക്കുന്നത്.
പിഴ തുക അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ. ഇരുഭാഗത്തു നിന്നുമായി ഡോക്ടര്‍മാരും പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെടെ 43 ഓളം സാക്ഷികളെ വിസ്തരിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ജോണ്‍ ജൂഡ് ഐസക്ക്, അഡ്വ. ജെറീന ജൂഡ് എന്നിവര്‍ ഹാജരായി. തടവുശിക്ഷ വിധിച്ചതിനു പിന്നാലെ അപ്പീല്‍ നടപടികള്‍ക്കായി കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
മധുബാബു ചേര്‍ത്തല എസ്ഐ ആയിരിക്കെ 2006 ഓഗസ്റ്റ് 4നാണു കേസിന് ആസ്പദമായ സംഭവം. വീടിനു സമീപത്തെ കയര്‍ ഫാക്ടറിയിലെ മാലിന്യപ്രശ്നത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സിദ്ധാര്‍ഥനും കയര്‍ഫാക്ടറിയും ഉടമയും തമ്മില്‍ തര്‍ക്കമുണ്ടായി. മധുബാബുവും അന്ന് എഎസ്ഐ ആയിരുന്ന മോഹനനും ചേര്‍ന്നു സിദ്ധാര്‍ഥനെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് ജീപ്പിനുള്ളില്‍ വച്ച് നഗ്നനാക്കി ദേഹത്തു ചൊറിയണം തേക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്നാണു കേസ്. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സിദ്ധാര്ഥന് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.