പച്ച കായ ഇതുപോലെ ഫ്രൈ ചെയ്ത് കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ച കായ
- മുളക് പൊടി
- മഞ്ഞൾ പൊടി
- മല്ലി പൊടി
- ഗരംമസാല
- വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്
- ഉപ്പ്
- കായപ്പൊടി
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
കായ വട്ടത്തിൽ അരിയുക. മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ഗരംമസാല, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, ഉപ്പ് ഒരു നുള്ളു കായപ്പൊടി (വേണമെങ്കിൽ കോൺഫ്ലോർ, അരിപ്പൊടി ചേർക്കാം) ഇവ എല്ലാം ചേർത്ത് കായയിൽ മിക്സ് ചെയ്യുക. ഒരു പതിനഞ്ചു മിനിറ്റ് വച്ച ശേഷം നോൺ സ്റ്റിക് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്യുക.