Kerala

വടകരയിൽ കാറിടിച്ചുണ്ടായ അപകടം; പരുക്കേറ്റ് കോമയിലായ ദൃഷാന ആശുപത്രി വിട്ടു

കോഴിക്കോട് വടകരയിലെ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ കോമയിൽ ആയ ഒമ്പത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു. കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യനിലയിൽ കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് കുടുംബം ഡിസ്ചാർജ് ചോദിച്ചു വാങ്ങിയത്. സാഹചര്യങ്ങളും അന്തരീക്ഷവും മാറുമ്പോൾ ആരോഗ്യ അവസ്ഥയിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഉള്ളത്. ഇടവേളകളിൽ പരിശോധന ആവശ്യമായതിനാൽ മെഡിക്കൽ കോളേജിന് സമീപത്തേക്കാണ് താമസം മാറിയത്.

അപകടത്തിന് കാരണമായ പുറമേരി സ്വദേശി ഷെജീലിന്റെ വെള്ള കാർ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.