ഒരു സമയത്ത് വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു വിതുര പീഡനക്കേസ് ഈ ഒരു കേസിന്റെ പേരിൽ മലയാള സിനിമയിലെ ഒരു പ്രമുഖൻ കൂടി ഉൾപ്പെട്ടിട്ടുണ്ടായിരുന്നു അദ്ദേഹത്തിന്റെ പേരിൽ വലിയ തോതിൽ തന്നെ വാർത്തകൾ ഉയരുകയും ചെയ്തിരുന്നു എന്നാൽ പിന്നീട് കോടതി അദ്ദേഹത്തെ വെറുതെ വിടുകയും സത്യം വിജയിക്കട്ടെ എന്ന് അദ്ദേഹം പറയുകയുമാണ് ചെയ്തത്. വർഷങ്ങൾക്കുശേഷം വിതുര പെൺകുട്ടി എന്ന പേരിൽ ഒരു വ്യക്തി അഭിമുഖം നൽകുകയും ആ അഭിമുഖത്തിൽ ഈ നടനെ കുറിച്ച് ചില കാര്യങ്ങൾ പറയുകയും ഒക്കെ ചെയ്തിരുന്നു ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഈ വിഷയത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ്.. ഒരു ഫേസ്ബുക്ക് പേജിലാണ് ഈ ഒരു കുറിപ്പ് ശ്രദ്ധ നേടുന്നത് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
ഹാസ്യനടനിലെ മൃഗം
വിതുര പെൺകുട്ടിയെ കുറിച്ച് കാകൻ വളരെ മുൻപ് ഇവിടെ വിശദമായി എഴുതിയിരുന്നു. അതുകൊണ്ട് വലിയൊരു കുറിപ്പിന് ഇപ്പോൾ മിനക്കെടുന്നില്ല. ആരുമില്ലാത്തവന് ദൈവം തുണ എന്നൊരു ചൊല്ലുണ്ട്. ദൈവത്തിന്റെ വിധി എത്തിച്ചേരുകതന്നെ ചെയ്യും. ചിലപ്പോൾ അതിനു സമയം പിടിക്കുമെന്നു മാത്രം. അവൾ തിരിച്ചറിഞ്ഞ അയാളെ നിങ്ങളും എളുപ്പത്തിൽ തിരിച്ചറിയുകതന്നെ ചെയ്യും. കാരണം അയാൾ അത്രമാത്രം നിങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സനിതയുടെ ഈ കുറിപ്പ് വായിക്കുക. പിന്നെ നിങ്ങൾ നിങ്ങളുടെ പെൺകുട്ടികളെ കെട്ടിപ്പിടിച്ചിരിക്കുക. ഒരിക്കലും പിടിവിടാതെ അവരെ ഇറുകെ പിടിച്ചിരിക്കുക. അതുമാത്രമേ കാമവെറിയന്മാരായ ഈ പുരുഷാധിപത്യ സമൂഹത്തിൽ രക്ഷയുള്ളൂ. അത്രമാത്രം.
” അയാളെ കോടതി വെറുതെ വിട്ടെങ്കിലും ദൈവം വിട്ടില്ല. അയാളെ മാത്രമല്ല എന്നെ ഉപദ്രവിച്ച ആരെയും ദൈവം വിട്ടില്ല ” – വിതുര പെൺകുട്ടി
( സനിത മനോഹർ )
“അയാൾ വരുമ്പോൾ ഞാൻ മുറിയുടെ മൂലയിൽ പേടിച്ചു വിറച്ച് ഇരിക്കുകയായിരുന്നു .എന്നെ ഒന്ന് നോക്കിയശേഷം അയാൾ കൊണ്ടുവന്ന മദ്യം ഗ്ളാസ്സിൽ ഒഴിച്ച് കുടിച്ചു. എന്റെ പേടി കൂടി . അടുത്തതായി എന്താണ് ചെയ്യാൻ പോവുന്നതെന്ന് മുന്നേ വന്നുപോയവരിൽ നിന്ന് അനുഭവിച്ചതുകൊണ്ട് ഞാൻ കട്ടിലിനടിയിലേക്ക് പോയി കിടന്നു . രക്ഷപ്പെടാതിരിക്കാൻ എന്നെ തട്ടി കൊണ്ടുപോയവർ ഒരു മരുന്ന് കുത്തിവയ്ക്കും. അതോടെ ശരീരവും മനസ്സും തളരും. എന്നിട്ടും അയാളെ എനിക്ക് മനസ്സിലായി . അയാൾ എന്നെ കട്ടിലിനടിയിൽ നിന്ന് വലിച്ച് പുറത്തേയ്ക്ക് കൊണ്ട് വന്നു. കരഞ്ഞു കൈകൂപ്പി ഞാൻ അപേക്ഷിച്ചു എന്നെ ഒന്നും ചെയ്യരുതെന്ന്. അയാൾ അത് ശ്രദ്ധിച്ചതേയില്ല. ആർത്തിയോടെ എന്റെ ശരീരത്തിൽ എന്തൊക്കെയോ കാട്ടികൂട്ടി അയാൾ പോയി. എന്നെ തട്ടിക്കൊണ്ട് പോയവർ പലരെയും എന്റെ അടുത്തേയ്ക്കു വിട്ടിട്ടുണ്ട്. മുന്നേ കണ്ടു പരിചയം അയാളെ മാത്രമായിരുന്നു . ഒരുപാട് സിനിമകൾ ഒന്നും കണ്ടില്ലെങ്കിലും ഞാൻ കണ്ട ചില സിനിമകളിൽ അയാൾ ഉണ്ടായിരുന്നു .അയാളുടെ തമാശകൾ കണ്ടു ഞാൻ ചിരിച്ചിട്ടുണ്ട് . അയാളുടെ മകളുടെ പ്രായമുള്ള എന്നെ രക്ഷിച്ചില്ലെങ്കിലും ഉപദ്രവിക്കില്ലെന്നു കരുതിയിരുന്നു . അയാളെ കോടതി വെറുതെവിട്ടെങ്കിലും ദൈവം വിട്ടില്ല. അയാളെ മാത്രമല്ല എന്നെ ഉപദ്രവിച്ച ആരെയും ദൈവം വിട്ടില്ല .”
വിതുര പെൺകുട്ടി പറഞ്ഞതാണ് ഇത്. അഭിമുഖത്തിലോ കേസന്വേഷണത്തിന്റെ ഭാഗമായോ പറഞ്ഞതല്ല. ഒരു വർഷം മുന്നെ അവരുടെ ജീവിതത്തിലെ ഒരു പ്രധാന ഉത്തരവാദിത്വത്തിന്റെ ഭാഗമാവേണ്ടി വന്നപ്പോൾ കൂട്ടായപ്പോൾ പതിയെ പതിയെ അവർ കടന്നു പോയ അവസ്ഥയെ കുറിച്ച് എന്നോട് സംസാരിച്ചതാണ് . വിതുര പെൺകുട്ടിയായി സ്വന്തം നാടും പേരും ഒക്കെ ഉപേക്ഷിച്ചു മറ്റൊരിടത്ത് മറ്റൊരാളായി ലോകത്തെ പേടിച്ച് നടുങ്ങുന്ന ഓർമ്മകളുമായി അവർ ജീവിക്കുമ്പോൾ അവരെ ഉപദ്രവിച്ചവരാവട്ടെ പേരോ നാടോ ഉപേക്ഷിക്കാതെ നമുക്കിടയിൽ തന്നെ ജീവിക്കുന്നു .
വിതുര കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും കോടതിയിൽ വേണ്ടത്ര തെളിവുകളോ സാക്ഷികളോ ഇല്ലാത്തതിനാൽ പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല . സാക്ഷികളും തെളിവുകളും കോടതിയിൽ എത്താതിരിക്കാൻ മാത്രം ശക്തരായിരുന്നു പ്രതികൾ . പെൺകുട്ടി കോടതിയിൽ എത്തി തിരിച്ചറിഞ്ഞാലോന്ന് ഭയന്ന് അപായപ്പെടുത്താനും ശ്രമിച്ചു . സംഭവം നടന്നു വർഷങ്ങൾ കഴിഞ്ഞതുകൊണ്ടും ഭയം കൊണ്ടും പലരെയും പെൺകുട്ടിയ്ക്ക് തിരിച്ചറിയാനായില്ലെന്നത് പ്രതികൾക്ക് ഗുണകരമായി. വിതുര കേസ് മാത്രമല്ല പീഡന കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് വളരെ കുറവാണ് .സമൂഹത്തിലെ പ്രമുഖർ ഉൾപ്പെടുന്ന പീഡന കേസുകളിൽ പ്രത്യേകിച്ചും .മിടുക്കനായ വക്കീലിനെ വച്ച് നിയമത്തെ കബളിപ്പിച്ച് സാക്ഷികളെ സ്വാധീനിച്ച് ഇരയേയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടവരാണ് പീഡനക്കേസിലെ പ്രമുഖർ. അടച്ചിട്ട കോടതിയിൽ വച്ചാണെങ്കിൽ പോലും അനുഭവിച്ചതൊക്കെ ഓർത്തെടുത്ത് ആവർത്തിക്കേണ്ടി വരുമ്പോൾ ഇരകൾ അനുഭവിക്കുന്ന മാനസീക സംഘർഷം ചെറുതല്ല .അതിനിടയിൽ ഭീഷണി കൂടി വരുമ്പോൾ പലപ്പോഴും ഇത്തരം കേസിൽ ഇരകൾ നിശബ്ദരായി പോവാറുണ്ട് .
സ്ത്രീകളോട് പ്രതികാരം ചെയ്യുമ്പോൾ കൊല്ലുന്നതിനേക്കാൾ നല്ലതു പീഡിപ്പിക്കുന്നതാണെന്ന ആൺധാരണയിൽ നിന്നാണ് ഏട്ടൻ പാവാട ഷൂട്ട് ചെയ്യാൻ വിശദമായ സ്ക്രിപ്റ്റൊക്കെ തയ്യാറാക്കി അത്തരമൊരു ക്രൂരകൃത്യം സഹപ്രവർത്തകയോട് ചെയ്തത് . അതോടെയാണ് അവളെ നിശ്ശബ്ദയാക്കാമെന്ന അയാളുടെ പ്രതീക്ഷ തെറ്റിയത്. സിനിമയിൽ നിന്നല്ല ജീവിതത്തിൽ നിന്നു തന്നെ ഇല്ലാതാക്കി കളയാൻ ശക്തിയും പണവും സ്വാധീനവും ഉള്ള ഒരാളോടാണ് പൊരുതേണ്ടതെന്ന് സമൂഹത്തിലും കോടതിയിലും മാധ്യമങ്ങളിലും ക്രൂരമായി വിചാരണ ചെയ്യപ്പെടുമെന്ന് ബോധ്യമുണ്ടായിട്ടും അവൾ പ്രതിരോധിച്ച് നിന്നപ്പോഴാണ് .ഇരയാക്കപ്പെടലിൽ നിന്നു അതിജീവനത്തിലേക്കുള്ള യാത്ര അവൾക്കു എളുപ്പമായിരുന്നില്ല. അവൾ പേരും വ്യക്തിത്വവും ഇല്ലാതെ ഇരുട്ടിൽ നിൽക്കുമ്പോൾ അയാൾ വെളിച്ചത്ത് തന്നെയുണ്ട് വാരികയുടെ മുഖചിത്രമായും സിനിമയിലെ നന്മമരമായും. അയാളുടെ സിനിമകൾ കണ്ടു ചിരിച്ചിട്ടുണ്ട്.എന്നെക്കാൾ മകൾക്കായിരുന്നു അയാളുടെ കോമാളിത്തരങ്ങൾ ഇഷ്ടം. അയാളിൽ ഒരു ക്രിമിനലുണ്ടെന്നു മനസ്സിലായ ശേഷം അയാളുടെ സിനിമകളും വിതുര പെൺകുട്ടിയെ കേട്ട ശേഷം ആ ഹാസ്യ നടന്റെ സിനിമകളും കണ്ടിട്ടില്ല. വീട്ടിലുള്ളവർ ടിവിയിൽ കാണാൻ ശ്രമിച്ചാൽ എന്റെ സാന്നിധ്യത്തിൽ വേണ്ടെന്നു പറയാറുണ്ട് . തനിയ്ക്ക് വന്നു ചേരാനിടയുള്ള എല്ലാ ആപത്തുകളെ കുറിച്ചും ബോധ്യം ഉണ്ടായിട്ടും അവൾ പ്രതിരോധിച്ച് നിൽക്കുമ്പോൾ വലിയ പ്രതിരോധങ്ങൾക്കു സാധിക്കില്ലെങ്കിലും അയാളുടെ സിനിമകൾ കാണാതിരിക്കുന്നതിലൂടെയും അയാളുടെ സാന്നിധ്യം ബഹിഷ്കരിക്കുന്നതിലൂടെയും ആണ് നമ്മൾ അവൾക്കൊപ്പമെന്നു ഉറക്കെ പ്രഖ്യാപിക്കേണ്ടത് . നഷ്ടപ്പെട്ട ജനസ്വീകാര്യത തിരിച്ചു പിടിക്കാനുള്ള അയാളുടെയും അയാളുടെ ആൾക്കാരുടെയും മാർക്കറ്റിംഗ് തന്ത്രങ്ങളിൽ നമ്മൾ വീഴുമ്പോൾ വീണു പോവുന്നത് നമ്മുടെ പെൺകുട്ടികളാണ് . തനിക്കുണ്ടായ ക്രൂരമായ അനുഭവം പുറം ലോകത്തോട് പറയാനാവാതെ മരവിച്ച് ജീവിക്കുന്ന പെൺകുട്ടികളെ, അവരെ ചേർത്ത് പിടിച്ച് ഉറക്കെ കരയുന്ന അമ്മമാരെ കാണേണ്ടി വന്നതുകൊണ്ട് പറയുകയാണ് അവൾ ഒരു പ്രതീകമാണ് ആ മുഴുവൻ പെൺകുട്ടികളുടെയും. അവൾക്കൊപ്പം നിൽക്കുമ്പോൾ നമ്മൾ നിൽക്കുന്നത് അവർക്കൊപ്പം കൂടിയാണ്. ഇത് വായിച്ച് കഴിയുന്നത്തോടെ ആ നടനെ, ആ ഹാസ്യ നടനെ, ആ മൃഗത്തെ, ആ മഹാരോഗിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്ന് കരുതുന്നു
STORY HIGHLIGHT; VITHURA CASE