മാടായി കോളജിലെ ബന്ധു നിയമന വിവാദത്തെച്ചൊല്ലി ഉയർന്ന തർക്കത്തിൽ പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് നേരെ കയ്യേറ്റ ശ്രമം. ഖാദി ലേബർ യൂണിയൻ പയ്യന്നൂരിൽ സംഘടിപ്പിച്ച കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജയരാജനെതിരെ കയ്യേറ്റ ശ്രമം നടന്നത്.
ചടങ്ങുകൾക്കു ശേഷം ഹാളിനു പുറത്തേക്ക് വന്ന മാടായി കോളജ് ഡയറക്ടർ കൂടിയായ കെ.ജയരാജിനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും എത്തുകയായിരുന്നു. നിയമന വിവാദം അവസാനിക്കുന്നത് വരെ കെ.ജയരാജനെ കോൺഗ്രസ് വേദികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ് കോൺഗ്രസ് നേതൃത്വത്തിലുള്ള ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി പ്രസിഡന്റ് കെ.പി.രാജേന്ദ്രന്റെ നേതൃത്തിൽ ജയരാജനെ തടയുകയായിരുന്നു.
STORY HIGHLIGHT: congress workers confront k jayarajan