സ്വകാര്യസ്ഥാപനത്തിനായി പ്രമോഷന്‍ റീല്‍സ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ടി കെ ആൽവിന്റെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാകുന്നത്. ഇതിനൊപ്പം വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കൂടാതെ, ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തില്‍ കാറോടിച്ച സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചു, ഇന്‍ഷൂറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചു, മനപ്പൂര്‍വം അല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. ഇതിനൊപ്പം അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പും നടപടി സ്വീകരിച്ചിരുന്നു.
കോഴിക്കോട് ബീച്ച് റോഡിൽ പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി ഡിഫൻഡർ, ബെൻസ് കാറുകളുടെ ചേസിംഗ് വീഡിയോ റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുകയായിരുന്നു ആൽവിൽ. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആൽവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണം സ്ഥിരീകരിച്ചതോടെ കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാറുകള്‍ ഓടിച്ച സ്ഥാപനമുടമ മഞ്ചേരി സ്വദേശി സാബിത്ത് കല്ലിങ്ങലിനെയും മുഹമ്മദ് റൈസിനെയും കസ്റ്റഡിയിലെടുത്തു.
STORY HIGHLIGHT: alvin post mortem report