India

കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; സ്ഫോടനം മന്ത്രാലയത്തിനുള്ളിൽ, താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു – talibans minister for refugees killed in kabul blast

താലിബാനിലെ ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വ്യക്തികളിൽ ഒരാളാണ് ഹഖ്വാനി

അഫ്ഗാനിസ്താ നിന്റെ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രിയടക്കം കൊല്ലപ്പെട്ടു. മന്ത്രാലയത്തിനുള്ളിൽ നടന്ന സ്ഫോടനത്തിൽ താലിബാന്റെ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ ഹഖാനിയുടെ മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ട്.

താലിബാനിലെ ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വ്യക്തികളിൽ ഒരാളാണ് ഹഖ്വാനി. കാബൂളില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ താലിബാന്‍ ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ മൂന്ന് വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖാനി. അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

STORY HIGHLIGHT: talibans minister for refugees killed in kabul blast