ഹേമ കമ്മിറ്റിക്ക് താന്‍ നല്‍കിയ മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് മലയാള സിനിമ താരം സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് നടി ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്.
മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിയിരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിരുന്നത്. തന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഹേമ കമ്മിറ്റിയുടെ നടപടികള്‍ പരിപൂര്‍ണ്ണതയില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും നടി കക്ഷിചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷക ലക്ഷ്മി എന്‍. കൈമളാണ് നടിയുടെ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്. വ്യാഴാഴ്ച്ച ജസ്റ്റിസ് വിക്രം നാഥിന്റെ അധ്യക്ഷതയില്‍ ബെഞ്ച് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കും.
STORY HIGHLIGHT: Hema Committee report actress approached the Supreme Court