150 അടി താഴ്ചയിലുള്ള കുഴൽകിണറിൽ വീണ ആര്യനെ കരകയറ്റാനുള്ള കഠിനപ്രയത്നത്തിലാണ് രക്ഷാ പ്രവർത്തകർ. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. കുട്ടിയുടെ അടുത്തേക്ക് എത്താൻ രക്ഷാപ്രവർത്തകർ തൊട്ടടുത്ത് മറ്റൊരു കുഴി എടുക്കുന്നുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞതാണ് രക്ഷാപ്രവർത്തനമെന്ന് അധികൃതർ പറഞ്ഞു. എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
സ്ഥലത്ത് 160 അടി താഴ്ചയിൽ വെള്ളത്തിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ 150 അടിയിൽ അധികം കുഴിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. കൂടാതെ കുട്ടിയുടെ ക്യാമറ ദൃശ്യങ്ങൾ കൃത്യമായി കിട്ടാത്തതും വെല്ലുവിളി ഉയർത്തുന്നു. തിങ്കളാഴ്ച മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ഒരു മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. എല്ലാ സുരക്ഷാ സന്നാഹങ്ങളോടും കൂടിയാണ് എൻഡിആർഎഫ് അംഗങ്ങൾ കുട്ടിയുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുന്നത്. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
STORY HIGHLIGHT: aryan rajasthan borewell rescue