Alappuzha

സ്കൂൾ വരാന്തയിൽ വെച്ച് വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു – student seriously injured by attack of a stray dog

സ്കൂൾ വരാന്തയിൽ വെച്ച് തെരുവനായ ആക്രമിച്ച വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. താമരക്കുളം ചൈത്രത്തിൽ കുഞ്ഞുമോൻ – മിനി ദമ്പതികളുടെ മകൻ ശ്രീഹരിക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

താമരക്കുളം ചത്തിയറ വൊക്കേഷണൽ സ്കൂളിൽ പ്ലസ്ടുവിന്റെ സെക്കന്റ് ടേം പരീക്ഷ കഴിഞ്ഞ് ക്ലാസ് റൂമിൽ നിന്നും പുറത്തേയ്ക്ക് വരുന്ന സമയം സ്കൂൾ വരാന്തയിൽ വെച്ചാണ് ശ്രീഹരിയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ താമരക്കുളം എഫ് എച്ച് സിയിലും മാവേലിക്കര ഗവ. ആശുപത്രിയിലും ചികിത്സ തേടി.

STORY HIGHLIGHT: student seriously injured by attack of a stray dog