India

ഡൽഹിയിൽ രണ്ടുദിവസത്തിനുള്ളിൽ ശീത തരംഗത്തിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം – cold wave hits delhi

ഡിസംബര്‍ 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ ശീത തരംഗം സംഭവിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്

രാജ്യ തലസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ ശീതതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 14 വര്‍ഷത്തിനിടെ ആദ്യമായി താപനില അഞ്ച് ഡിഗ്രിക്ക് താഴെയായതോടെയാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്.  ഡിസംബര്‍ 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ ശീത തരംഗം സംഭവിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്.

കുറഞ്ഞ സാധാരണ പകല്‍ താപനിലയില്‍നിന്ന് 4.5 മുതല്‍ 6.4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമ്പോഴാണ് ശീത തരംഗം സംഭവിക്കുന്നത്. മൈനസ് 6.4 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ കടുത്ത ശീത തരംഗമായി കണക്കാക്കുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം 199 ആണ് ഡൽഹിയിലെ വായുഗുണനിലവാര സൂചിക. ഇത് അപകടകരമായ അവസ്ഥയാണ്. ഇതിനൊപ്പം ശീത തരംഗം കൂടിയെത്തിയാല്‍ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നും ആശങ്കയുയരുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ശീത തരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

STORY HIGHLIGHT: cold wave hits delhi

Latest News