കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ വലിയതോതിൽ വൈറലായ ഒരു വാർത്തയായിരുന്നു നടനായ പ്രേംകുമാർ സീരിയൽ മേഖലയെ മുഴുവൻ അടച്ച് ആക്ഷേപിച്ചു എന്ന വാർത്ത. എൻഡോസൾഫാനെക്കാൾ വിഷമാണ് സീരിയലുകൾ എന്ന രീതിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്റെ ഈ ഒരു പ്രസ്താവനയ്ക്ക് പലതരത്തിലും ഉള്ള വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നു വന്നു. സിനിമയിൽ നിന്നും സീരിയലിൽ നിന്നുമൊക്കെയുള്ള നിരവധി ആളുകളാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത് ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് പ്രേംകുമാർ പറയുന്നത് ഇങ്ങനെയാണ്..
” അടുത്ത സമയത്ത് തന്നോട് ഒരു മനശാസ്ത്രജ്ഞൻ തന്നെ ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു അദ്ദേഹത്തെ കാണാൻ വരുന്ന ചില മക്കളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത് അവരുടെ മാതാപിതാക്കൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണെന്ന് അവർ തന്നോട് പറയാറുണ്ട് എന്ന് മനശാസ്ത്രജ്ഞൻ പറയുന്നു. സീരിയൽ കണ്ടു പല അമ്മായിയമ്മമാരും കരുതുന്നത് വരുന്ന മരുമക്കൾ ഇവരെ വിഷം നൽകി കൊല്ലും എന്നാണ്.പുതുതായി വീട്ടിലേക്ക് വന്നു കയറുന്ന മരുമക്കൾ തങ്ങളുടെ ശത്രുക്കൾ ആണെന്നാണ് ഒരുപറ്റം മാതാപിതാക്കൾ കരുതുന്നത്.
സീരിയലുകൾ കണ്ട് അവർ തങ്ങളെ കൊല്ലും എന്ന് അവർ ഭയപ്പെടുന്നുണ്ട്.കുറേക്കാലം സീരിയൽ കണ്ടുകണ്ട് ആ ഒരു മാനസികാവസ്ഥയിലേക്ക് പലരും എത്തുകയാണ്. ഞാൻ ആലങ്കാരികമായി പറയുന്ന ഒരു കാര്യമല്ല ഇത് നമ്മുടെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് മരുമകളെ ശത്രുപക്ഷത്താണ് പല അമ്മായിയമ്മമാരും നിർത്തുന്നത്. അതിന് പ്രധാനമായ കാരണം ഈ സീരിയലുകൾ തന്നെയാണ്.ഇത്തരം സീരിയലുകളിൽ നിന്നും അങ്ങനെ ഒരു ചിന്ത ആളുകളിലേക്ക് എത്തുന്നുവെങ്കിൽ അതൊരു സാംസ്കാരിക വിഷമായി മാറുകയാണ്. ” അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത് തീർച്ചയായും ഇത്തരത്തിൽ വിഷം തുപ്പുന്ന സീരിയലുകൾ അവസാനിക്കേണ്ടത് അത്യാവശ്യമാണ് എന്നും നിങ്ങളെപ്പോലുള്ളവരെ എങ്കിലും യഥാർത്ഥത്തിൽ സത്യം പറഞ്ഞുവല്ലോ എന്നുമൊക്കെയാണ് പലരും പറയുന്നത്.