തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിലൂടെ യുവാവിന്റെ സ്‌കേറ്റിങ് അഭ്യാസം. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടകരമായ രീതിയില്‍ യുവാവിന്റെ ഈ അഭ്യാസപ്രകടനം നടന്നത്. സി.സി.ടി.വി.ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചക്രഷൂസുമായി യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിറകില്‍ പിടിച്ച് ഇരുന്നുകൊണ്ട് മുന്നോട്ടുപോകുന്നത് ദൃശ്യത്തില്‍ കാണാം. അപകടകരമായ രീതിയില്‍ റോഡിനു നടുക്കുവെച്ച് ബസിനെ മറികടക്കുകയും ചെയ്യുന്നു. രണ്ടു ബസുകള്‍ക്കിടയിലൂടെയായിരുന്നു ഈ മറികടക്കല്‍. ജനറല്‍ ആശുപത്രി കഴിഞ്ഞുള്ള വളവും പിന്നിട്ട് മുന്നോട്ടുപോയ ഇയാള്‍ ജോസ് തിയേറ്റര്‍ കഴിഞ്ഞ ഉടനെ ചക്രഷൂസില്‍ കറങ്ങുകയും പല വശങ്ങളിലേക്കും നീങ്ങുകയും ചെയ്തു.
നായ്ക്കനാല്‍ ഭാഗത്തുനിന്നാണ് ഇയാള് റൗണ്ടില്‍ പ്രവേശിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് എം.ഒ. റോഡിലൂടെ ശക്തനിലേക്ക് പോകുകയായിരുന്നു. ഹെൽമെറ്റ് വച്ചായിരുന്നു യുവാവിന്റെ ഈ അഭ്യാസം.
STORY HIGHLIGHT: thrissur round skateboarding stunt