കോഴിക്കോട് പോലീസിന്റെ നിയന്ത്രണത്തിലുള്ള നഗരത്തിലെ ക്ഷേത്രത്തില്‍ മോഷണം. മുതലക്കുളത്ത് കമ്മിഷണര്‍ ഓഫീസിനോട് ചേര്‍ന്ന ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് ചൊവ്വാഴ്ച രാത്രി മോഷ്ടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാര്‍ ഭണ്ഡാരങ്ങളില്ലെന്ന് കണ്ടതോടെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ക്ഷേത്രത്തിനു സമീപത്തെ ഓടയില്‍നിന്ന് രണ്ടു ഭണ്ഡാരങ്ങള്‍ കണ്ടെടുത്തു.
പണം കഴിഞ്ഞ ദിവസം ക്ഷേത്ര ജീവനക്കാര്‍ മാറ്റിയതിനാല്‍ ഭണ്ഡാരത്തില് പണമുണ്ടായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.
STORY HIGHLIGHT: theft in a temple under the control of police