Celebrities

മീനുട്ടി ഡേറ്റിംഗിലോ ? കൗശിക്കുമായി ബന്ധമെന്താണ്, ഒടുവിൽ അച്ഛൻ വെളിപ്പെടുത്തുന്നു | meenakshi

കഴിഞ്ഞ ദിവസം കൂട്ടുകാരനും ഗായകനുമായ കൗശിക്കിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മീനാക്ഷി എത്തിയിരുന്നു

ബാലതാരമായാണ് മീനാക്ഷി അനൂപ് സിനിമയിൽ എത്തുന്നത്. പിന്നീട് ഫ്ലവേഴ്സ് ലെ കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയിൽ അവതാരികയുമായി എത്തി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. കൂടാതെ സ്വന്തമായി ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. അഖില്‍ എസ് കിരൺ സംവിധാനം ചെയ്ത മധുരനൊമ്പരം എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയരംഗത്തേക്ക് എത്തുന്നത്. ജമ്നാപ്യാരി ആനമയിൽ ഒട്ടകം, നേര് , അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളിൽ മീനാക്ഷി എത്തി. മീനുട്ടി എന്ന് വിളിപ്പേലാണ് താരം അറിയപ്പെടുന്നത്.

അനൂപ് രമ്യ ദമ്പതികളുടെ മകളായി മീനാക്ഷി കോട്ടയം സ്വദേശിയാണ്. മീനാക്ഷിക്ക് ആരിഷ് ആദിഷ് എന്ന് പേരുള്ള രണ്ട് സഹോദരങ്ങളുണ്ട്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ കോളേജ് വിദ്യാർത്ഥിയാണ്. ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള നടി ഇപ്പോള്‍ ചില ഗോസിപ്പുകള്‍ക്ക് ഇരയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കൂട്ടുകാരനും ഗായകനുമായ കൗശിക്കിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മീനാക്ഷി എത്തിയിരുന്നു. ഈ പോസ്റ്റ് വലിയ രീതിയില്‍ ചര്‍ച്ചയായി. ചിത്രത്തില്‍ മീനൂട്ടിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടി നടിയുടെ കാമുകന്‍ ആണെന്നും ഇരുവരും പ്രണയത്തില്‍ ആണെന്നും തുടങ്ങി കഥകള്‍ പ്രചരിച്ചു. ഒടുവില്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് മീനുട്ടിയുടെ പിതാവ് അനൂപ്.

കൗശിക്കിനൊപ്പം ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതും പിറന്നാള്‍ ആശംസയില്‍ സൗഹൃദത്തെ പറ്റി പറഞ്ഞ വാക്കുകളുമൊക്കെയായിരുന്നു താരങ്ങള്‍ പ്രണയത്തിലാണെന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടിയുടെ പിതാവ് അനൂപ് വിശദീകരണവുമായി എത്തിയത്.

‘മീനുട്ടിയെ കുറിച്ചും കൗശിക്കിനെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ വരുന്ന അനുമാനങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നത്. കൗശിക്കിന്റെ കുടുംബവും ഞങ്ങളുടെ കുടുംബവും തമ്മില്‍ നല്ല അടുപ്പമാണ് ഉള്ളത്. കൗശിക് നല്ല കുട്ടിയാണ്. അവര്‍ കുടുംബസമേതം ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. കൗശിക്കിനെ പോലെ അവന്റെ ഏട്ടനും നല്ല സൗഹൃദത്തോടെ പെരുമാറുന്ന കുട്ടിയാണ്. മീനുട്ടിയുമായി നല്ല കൂട്ടുമാണ്. അതിനപ്പുറം മറ്റ് ബന്ധമെന്നുമില്ലെന്നാണ്,’ മനോരമ ഓണ്‍ലൈന്‍ നല്‍കിയ പ്രതികരണത്തിലൂടെ മീനൂട്ടിയുടെ പിതാവ് അനൂപ് വ്യക്തമാക്കിയത്.

കൗശിക്കിനൊപ്പം ഒരുമിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്നതും ഇരുവരും ഭക്ഷണം കഴിക്കുന്നതും സമ്മാനങ്ങള്‍ വാങ്ങാന്‍ പോയതുമായ നിരവധി ചിത്രങ്ങളാണ് മീനാക്ഷി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. മാത്രമല്ല പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഒരു കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം കൊടുത്തിരുന്നു.

‘എന്റെ ഏറ്റവും പ്രിയപ്പെട്ടതും എക്കാലത്തെയും തലവേദനയുമായ കൗശിക്കിന് ജന്മദിനാശംസകള്‍. എന്റെ ജീവിതത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു പ്രശ്‌നം നിങ്ങളാണ്! ഇന്നും എല്ലാ ദിവസവും നിന്റെ കൂടെ നില്‍ക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇച്ചുടുവിനോട് ഒരുപാട് സ്‌നേഹമുണ്ടെന്നും മീനാക്ഷി സൂചിപ്പിച്ചിരുന്നു.

മുന്‍പ് മീനാക്ഷിയുടെ ജന്മദിനത്തിലും ആശംസകള്‍ നേര്‍ന്ന് കൊണ്ട് കൗശിക് എത്തിയിരുന്നു. പാപ്പുമാ എന്നായിരുന്നു താരം മീനാക്ഷിയെ വിശേഷിപ്പിച്ചത്. എത്ര വഴക്ക് കൂടിയാലും അവസാനം വരെ കൂടെ നില്‍ക്കുന്ന ഒരേയൊരു ആള്‍ നീയാണ്. എത്ര തവണ നമ്മള്‍ തമ്മില്‍ വഴക്ക് കൂടിയെന്ന് എനിക്ക് തന്നെ നിശ്ചയമില്ല. ഒരിക്കലും ഉലയാത്ത സ്‌നേഹമാണ് എനിക്ക് നിന്നോട്. മരണത്തിന് പോലും നമ്മളുടെ ആത്മാക്കളെ പിരിക്കാനാവില്ലെന്നും കൗശിക് പറഞ്ഞിരുന്നു.

ഇതൊക്കെ ചേര്‍ത്താണ് താരങ്ങള്‍ പ്രണയത്തിലാണെന്നും ഡേറ്റിങ് നടത്തുകയാണെന്നുമൊക്കെ കഥകള്‍ പ്രചരിക്കാന്‍ കാരണം.

content highlight: meenakshi-dating-with-singer-kaushik