കഴിഞ്ഞ ദിവസമാണ് ജിഷിന്‍ മോഹന്റെയും അമേയ നായരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമേയ എത്തുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ മുൻഭാര്യ വരദയുമായി പിരിഞ്ഞതിനെ പറ്റിയും ജിഷിൻ മനസ് തുറന്നു. മനസ് തകർന്ന ഘട്ടത്തിൽ സുഹൃത്ത് അമേയ തന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്നും ജിഷിൻ വ്യക്തമാക്കി. ആണുങ്ങൾ കരയരുത് എന്ന് ചിന്തിച്ച ആളാണ് ഞാൻ. എന്നാൽ കരുതുന്നത് ഹീലിംഗ് ആണെന്ന് അമേയ തന്നെ പഠിപ്പിച്ചെന്നും ജിഷിൻ പറയുന്നു.
വേർപിരിയൽ തന്നെ മാനസികമായി ബാധിച്ചിരുന്നെന്ന് ജിഷിൻ മോഹൻ പറയുന്നു. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. ഞാൻ ഒരു അഭിമുഖത്തിലും എന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അത് വ്യക്തിപരമായി കാര്യമാണെന്ന് കരുതുന്നു. എന്നാൽ മുൻ ഭാര്യ തന്നെക്കുറിച്ച് മോശമായി സംസാരിച്ചത് താനറിഞ്ഞിട്ടുണ്ടെന്നും മരിച്ച് പോയ തന്റെ ചേട്ടനെക്കുറിച്ച് പോലും മോശമായി പറഞ്ഞെന്നും ജിഷിൻ ആരോപിക്കുന്നു.
അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഓരോരുത്തരുടെയും സ്വഭാവമാണ്. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലായിരുന്നു. ഡിവോഴ്സ് ആവശ്യപ്പെട്ടത് അവളാണ്. പത്ത് ദിവസത്തിനുള്ളിൽ ഞങ്ങൾ ഡിവോഴ്സായി. ഇത്രയ്ക്ക് എളുപ്പമായിരുന്നോ ഡിവോഴ്സ് എന്ന് തോന്നി. ചിരിച്ച് കൊണ്ട് പറയുന്നെങ്കിലും ആ ഘട്ടം കടന്ന് കിട്ടുക വലിയ പാടാണ്. പെൺകുട്ടികളെ സംബന്ധിച്ച് ഒരാളെ മറക്കാൻ സെക്കന്റുകൾ മതി. ആണുങ്ങൾക്ക് അങ്ങനെയല്ല.
ഡിവോഴ്സിന് ശേഷം മകനെ ഞാൻ ഒറ്റ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. പിന്നെ കണ്ടിട്ടില്ല. എന്റെ തെറ്റായിരിക്കാം. മറക്കാൻ പ്രയാസമാണ്. ഞാനും മകനും വലിയ അടുപ്പമായിരുന്നു.
ഷൂട്ട് കഴിഞ്ഞ് വന്നാൽ പിന്നെ ഫോണൊന്നും എടുക്കില്ല. അവന്റെ കൂടെത്തെന്നെയായിരിക്കും. ഞാനവന്റെ കൂടെ ഓടിച്ചാടി കളിക്കും. മകനെ താൻ കാണാതിരുന്നതിന് കാരണമുണ്ടെന്ന് ജിഷിൻ വ്യക്തമാക്കി. ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓർമ്മിപ്പിക്കേണ്ട എന്ന് കരുതി. കുട്ടികൾക്ക് പെട്ടെന്ന് മറക്കാൻ പറ്റുമായിരിക്കും. എവിടെയെങ്കിലും പോകുമ്പോൾ ഞാനവന് ഡ്രസുകൾ വാങ്ങിക്കും. അത് കൊടുക്കാൻ പോലും പറ്റിയില്ല.
അവൻ മറക്കാൻ സാധ്യതയില്ല. അവനെ എന്റെ കൂടെ തനിയെ വിടാനുള്ള പ്രായമായിട്ടില്ല. ആ സമയമാകുമ്പോൾ ഒന്നിച്ച് കറങ്ങാനാകുമെന്ന് കരുതുന്നെന്നും ജിഷിൻ പറഞ്ഞു. അതേസമയം മകനെ കാണുന്നതിൽ മുൻ ഭാര്യയുടെ എതിർപ്പില്ലെന്നും തന്റെ തീരുമാനമാണെന്നും ജിഷിൻ വ്യക്തമാക്കി. അച്ഛനും അമ്മയും കുട്ടിയുമാണ് കുടുംബം. എല്ലാവർക്കും അത് നേടാൻ പറ്റിയെന്ന് വരില്ല. അപ്പോൾ മറ്റ് സന്തോഷങ്ങളിലേക്ക് കടക്കണം. ഡിപ്രഷനായിട്ട് കാര്യമില്ല. ജീവിതം തീർന്നു എന്ന് കരുതുന്നതിന് പകരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജിഷിൻ വ്യക്തമാക്കി.
അമേയയുമായി സൗഹൃദത്തിന് അപ്പുറമുള്ള ആത്മബന്ധമാണ് എന്നാണ് ജിഷിന്‍ പറയുന്നത്. “ഞാന്‍ ഒരു പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ ഇട്ടാല്‍ അത് ചര്‍ച്ചയാക്കുകയാണ്. ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല. എന്നാല്‍ ഇത്തരം കമന്‍റുകള്‍ അമേയയെ ബാധിക്കുന്നുണ്ട്. ആവള്‍ ആദ്യം നല്‍കിയ അഭിമുഖത്തിന് താഴെ ആക്ഷേപ കമന്‍റുകളായിരുന്നു. ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്‍റെ കുടുംബം തകര്‍ത്തു എന്ന തരത്തിലുള്ള കമന്‍റുകള്‍ എന്ത് അടിസ്ഥാനത്തിലാണ് ആളുകള്‍ പറയുന്നത്. അമേയയെ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂ. വിവാഹ മോചനം കഴിഞ്ഞിട്ട് മൂന്ന് കൊല്ലമായി. ഇനി വിവാഹ മോചനം ആയാല്‍ വീട്ടില്‍ ഒതുങ്ങി കൂടണം എന്നാണോ, അല്ല സന്തോഷിക്കാന്‍ പാടില്ലെ. വേറെ പെണ്ണിനെ നോക്കാന്‍ പാടില്ലെ” ജിഷിന്‍ പറയുന്നു.
അമേയയുമായുള്ള ബന്ധം സംബന്ധിച്ച് നടി പറഞ്ഞത് തന്നെയാണ് തനിക്കും ആവര്‍ത്തിക്കാനുള്ളത് എന്ന് ജിഷിന്‍ പറയുന്നു. സൗഹൃദത്തിന് അപ്പുറമുള്ള ബന്ധമാണ് അത് പ്രണയമെന്നൊന്നും പറയാന്‍ പറ്റില്ല. തമ്മില്‍ കരുതലും ഒരു ബോണ്ടും ഉണ്ട്. അത് വിവാഹത്തിലേക്ക് പോകില്ല. ആ ബന്ധത്തെ എന്ത് പേരിലും വിളിച്ചോട്ടെ, അവിഹിതമെന്ന് പറയരുത്. കമന്‍റിടുന്ന പലര്‍ക്കുമാണ് പ്രശ്നമെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തെ അമേയയും ജിഷിനുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകുമെന്നുമാണ് അമേയ പറഞ്ഞത്. വിവാദങ്ങളെ പൂർണ്ണമായും തള്ളി കളയുന്നില്ല. എന്നാൽ കേട്ട വിവാദങ്ങൾ എല്ലാം ശരിയുമല്ല. ജിഷിനെ എനിക്ക് അറിയില്ല, എന്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞാൽ അത് കള്ളമാകും. കള്ളം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡാണ്. കന്യാദാനം സീരിയലിലാണ് ഞാൻ ജിഷിൻ ചേട്ടനൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്. ഒരു വർഷമായി ഞങ്ങൾ പരിചയപ്പെട്ടിട്ട്. ഇതിന് മുമ്പ് പൂക്കാലം വരവായി സീരിയലിന്റെ സെറ്റിൽ വെച്ച് കണ്ടിട്ടുണ്ട്. പക്ഷെ സംസാരിച്ചിരുന്നില്ല.
ഞങ്ങളുടേത് പ്രണയമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല. ഇതൊക്കെ സോഷ്യൽമീഡിയ ഉണ്ടാക്കിയതാണ്. സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങൾക്കിടയിലുണ്ട്. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. ഞങ്ങൾ ടീനേജിലല്ല. എനിക്കും അദ്ദേഹത്തിനും ജീവിതത്തിൽ ഡ്രോ ബാക്സ് ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ചാടിക്കേറി വിവാഹം കഴിക്കാവുന്ന അവസ്ഥയിലല്ല. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കുന്നുണ്ടെന്ന് മനസിലായപ്പോൾ കൂടുതൽ ഫ്രണ്ട്ഷിപ്പായി. ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോകാറുണ്ട്. ഒന്നും ആരുടെ മുന്നിലും ഞങ്ങൾ ഒളിപ്പിക്കുന്നില്ല. പിന്നെ ഫ്യൂച്ചർ ആർക്കും പ്രഡിക്ട് ചെയ്യാൻ പറ്റില്ലല്ലോ. ഇത് എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല എന്നും അമേയ പറയുന്നു.
content highlight: jishin-mohan-opens-up