Food

കുട്ടികൾക്കായി തയ്യാറാക്കാം രുചികരമായ പഴം വരട്ടിയത്

കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാവുന്ന ഒരു റെസിപ്പിയാണ് രുചികരമായ പഴം വരട്ടിയത്. കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഒരു സ്നാക്സ്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്.

ആവശ്യമായ ചേരുവകൾ

  • നേന്ത്രപ്പഴം
  • നെയ്യ്
  • അണ്ടിപ്പരിപ്പ്
  • കിസ്മിസ്
  • ഏലക്കാ പൊടി
  • പഞ്ചസാര

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത 2 നേന്ത്രപ്പഴം വട്ടത്തില്‍ അരിഞ്ഞു വെക്കുക. ഫ്രയിംഗ് പാനില്‍ 2-3 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് 5-6 അണ്ടിപ്പരിപ്പും, കിസ്മിസും വറുത്തു മാറ്റി വെക്കുക. അതേ നെയ്യില്‍ അരിഞ്ഞു വെച്ചിരിക്കുന്ന പഴം ഇട്ടു വരട്ടുക. നന്നായി വഴന്നു കഴിയുമ്പോള്‍ ഒരു നുള്ള് ഏലക്കാ പൊടിയും, 1-2 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക. ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി അണ്ടിപ്പരിപ്പും കിസ്മിസും വിതറി കഴിക്കാം.