ഒരു എംപിക്ക് എതിരായിട്ട് പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. കാരണം, അദ്ദേഹത്തിന്റെ കോലം കത്തിക്കലും അതുപോലെതന്നെ അദ്ദേഹത്തിനെതിരായി പരസ്യമായി മുദ്രാവാക്യം ഒക്കെ ഒഴിവാക്കേണ്ടതായിരുന്നു.
പക്ഷേ കേസിൻ്റെ മെറിറ്റിലേക്ക് ഞാൻ കടക്കുന്നില്ല. പക്ഷേ ഒരു ജനപ്രതിനിക്കെതിരായിട്ടുള്ള പരസ്യമായിട്ടുള്ള ഇത് ഒഴിവാക്കേണ്ടതായിരുന്നു. മറ്റു വിഷയങ്ങൾ കെപിസിസിയുടെ സബ്കമ്മിറ്റി അവിടെ നിന്ന് കണ്ണൂരിൽ ചെല്ലുന്നുണ്ട് അവരെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് കെപിസിസി സമർപ്പിക്കും.
ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആണെങ്കിലും ഉപതിരഞ്ഞെടുപ്പിൽ ആണെങ്കിലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്, ഇന്നലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിലും അതുണ്ടായി. കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തുടങ്ങിയതിനു ശേഷമാണ്, ഇപ്പോൾ കുറച്ചായിട്ട് ഈ നേട്ടങ്ങൾ
അതായത് ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനം നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ കഴിഞ്ഞ ലോക്കൽ ബോഡി ഇലക്ഷനിൽ തന്നെ 13 സീറ്റ് ജയിച്ച യുഡിഎഫ് ഇത്തവണ 17 സീറ്റിൽ വിജയിച്ചതിന്റെ കാരണം. ഒന്ന് ഭരണവിരുദ്ധ വികാരം രണ്ട് ഒറ്റക്കെട്ടായിട്ട് പാർട്ടി പ്രവർത്തിച്ചതിന്റെ മെച്ചമാണ്. അപ്പോൾ രണ്ടു കാര്യങ്ങൾ ഈ രണ്ടു കാര്യങ്ങളും മുന്നോട്ടുപോയാൽ തീർച്ചയായിട്ടും അടുത്ത ഭരണം യുഡിഎഫിന് ലഭിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.
ലോക്കൽ ബോഡിയിലെ വളരെ നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ചവയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. മിഷൻ 25 അനുസരിച്ചിട്ടുള്ള പ്രവർത്തനം നടക്കുന്നുണ്ട്. ഇപ്പോൾ എനിക്ക് ചാർജ് പാലക്കാട് ജില്ലയിലാണ്, അതുകൊണ്ടുതന്നെ ഇവിടെ പാലക്കാട് മുനിസിപ്പാലിറ്റി ഉൾപ്പെടെ പിടിച്ചെടുക്കുക എന്നുള്ളതാണ് യുഡിഎഫിന്റെ നയം.
പലരും കെപിസിസി പുനർ സംഘടന എന്നൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്.
അല്ല അങ്ങനെ ഒരു ചർച്ച നടക്കുന്നില്ല. ഒന്ന് എ സി സി ജനറൽ സെക്രട്ടറി തന്നെ ദീപാ ദാസ് മിനിഷിനെ പറഞ്ഞിട്ടുണ്ട് ഒരു ചർച്ചയും നടക്കുന്നില്ല. അങ്ങനെ ചർച്ച നടക്കുകയാണെങ്കിൽ ഞങ്ങളൊക്കെ അറിയുമല്ലോ, അങ്ങനെ ഒരു ചർച്ച നടക്കുന്നില്ല അത് ആര് ഉണ്ടാക്കിയ കഥയാണെന്ന് എനിക്കറിഞ്ഞുകൂടാ. അനാവശ്യമായിട്ട് ഉണ്ടാക്കിയ ഒരു വിവാദമാണ്, അങ്ങനത്തെ ഒരു പുനഃസംഘടനയില്ല സർക്കാർ നടക്കുന്നില്ല.
എന്നാൽ പുനസംഘടന വേണം. വേണ്ട എന്ന് ആരും പറയുന്നില്ല പക്ഷേ അത് ഏത് രീതിയിൽ വേണം എന്നുള്ളതൊക്കെ ഒന്ന് താഴെ തട്ടുള്ള പോലെ സംഘടന കാര്യം കെപിസിസി തീരുമാനിക്കും അതിൻറെ കമ്മിറ്റി ഇതുവരെ ഫോം ചെയ്തിട്ടില്ല. രണ്ട് സംസ്ഥാനത്തെ മാറ്റം വേണമെങ്കിൽ അത് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം ആണ്, അതല്ലാതെ ഇവിടെ അങ്ങനെ ചർച്ച ചെയ്യാൻ നടക്കുന്നില്ല. എപിസിസി പ്രസിഡണ്ടിനെ നിലനിർത്തണമെന്ന് അഭിപ്രായമാണ് ഭൂരിപക്ഷം എല്ലാവർക്കും ഉള്ളത്. അതിൽ ഒരു മാറ്റം ഒന്നും ആരും പറയുന്നില്ല.
യുവനിര വന്നോട്ടെ പുനസംഘടിക്കുമ്പോൾ യുവാക്കൾക്കും വരാലോ, ആരാണ് യുവാക്കളെ മാറ്റിയത്, യുവാക്കൾ വേണമല്ലോ പാർട്ടി മുന്നോട്ടു പോകണമെങ്കിൽ യുവാക്കളും വേണം പ്രായമായവരുടെ സഹകരണവും ഉണ്ടാവണം അല്ലാതെ എല്ലാവരെയും ഒറ്റയടിക്ക് അങ്ങ് മാറ്റാൻ പറ്റില്ലല്ലോ.
തീർച്ചയായും യുവാക്കൾ നേതൃനിരയ്ക്ക് വരണം. അതോടൊപ്പം തന്നെ പഴയ ആളുകളുടെ നേതൃത്വവും ഉണ്ടാവണം രണ്ടും വേണം. അപ്പോൾ പ്രായമായി എന്ന് ചോദിച്ചാൽ ആരും മാതാപിതാക്കളെ മറ്റില്ലല്ലോ, പ്രായം എല്ലാവർക്കും വരുമല്ലോ അപ്പോൾ യുവാക്കളും വരണം ആരുടെയും വഴി കുട്ടി നടക്കരുത് അതിന്റേതായിട്ടുള്ള റെസ്പെക്ട് കൊടുക്കണം അതാണ് പാർട്ടിക്ക് ഇതുവരെയായിട്ട് അനവർത്തിച്ചിട്ടുള്ള നയം.
അത് എന്നും ഇന്നലെയും തുടങ്ങിയതല്ല മുമ്പ് കാലത്തെ ഉണ്ട്. ഇന്നത്തെ പല നേതാക്കന്മാരും യുവാക്കൾ ആയിട്ട് വന്നവരാണ്, 1970 ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുവാക്കൾ അന്ന് നേതൃ നിലയിലേക്ക് വന്നു അതുപോലെ മറ്റു കഴിവും ഒരു പ്രധാന ഘടകം തന്നെയാണ് അവൾ കഴിവും വേണം പ്രായം മാത്രം നോക്കിയാൽ പോരാ. പിന്നെ പ്രായം എന്ന് പറയുന്നത് എങ്ങനെയാ കണക്കാക്കുന്നത് ആയുസ്സ് നോക്കിയിട്ടല്ല മനസ്സ് ചെല്ലുന്നിടത്ത് ശരീരം ചെന്നാൽ ചെറുപ്പമാണ് മനസ്സ് ചെല്ലുന്നിടത്ത് ശരീരം ചെല്ലാതിരുന്നാൽ പ്രായമായി. അല്ലാതെ 75 വയസ്സ് 60 വയസ്സ് 80 വയസ്സ് എന്നൊന്നും ഒരു പ്രശ്നവുമില്ല.
വൈദ്യുതി നിരക്ക് കൂട്ടി കുട്ടിയുടെ അതുപോലെ വാട്ടർ അതോറിറ്റി സ്വകാര്യവൽക്കരിക്കാൻ പോകുന്നു ഇതെല്ലാം അവസാനം ചെന്നു കൊള്ളുന്നത് കർഷകർക്കാണ്, കർഷകരുടെ സംവരണ വില ഇന്ന് കൊടുക്കും നാളെ കൊടുക്കും എന്നു പറയുന്നതല്ലാതെ പണ്ട് സിനിമയിൽ നെടുമുടി വേണു പറഞ്ഞപോലെ ഇപ്പൊൾ പൊട്ടും ഇപ്പൊൾ പൊട്ടും എന്ന് പറയുന്നതല്ലാതെ കാൽകാഷ് ഇതുവരെ കർഷകന് കിട്ടിയിട്ടില്ല. കർഷകൻ ദുരിതത്തിലാണ്.
ഇപ്പോൾ പറയുന്നു ബാങ്കിൽ നിന്ന് സംവരണമായിട്ട് കൊടുക്കേണ്ടത് ലോൺ ആയിട്ട് കൊടുക്കുകയാണെന്ന് എന്താ കാര്യം ക്യാഷ് കിട്ടേണ്ട സ്ഥാനത്ത് ലോൺ കിട്ടിയാൽ മതിയോ, അപ്പോൾ ഇതിലെല്ലാം സർക്കാർ തികഞ്ഞ അലമ്പാവമാണ് കേരള സർക്കാറിന്. പിന്നെ സബ്സിഡി കേന്ദ്രം കൂട്ടുമ്പോൾ ഇവിടെ കുറയ്ക്കുക അങ്ങനത്തെ നടപാടുണ്ടോ അതനുസരിച്ച് ഇവിടെ കൂട്ടേണ്ടേ? അതുമില്ല ഇപ്പോൾ ചുരുക്കിപ്പറഞ്ഞാൽ താഴെത്തട്ടിൽ ഇതുവരെ ശ്രദ്ധിക്കാതെ മുന്നോട്ട് പോകുന്നതിന് ദുരന്തമാണ് ഈ സർക്കാർ അനുഭവിക്കുന്നത്. അതാണ് ഇപ്പോൾ ഏരിയാ സമ്മേളനങ്ങളിലും ജില്ലാ സമ്മേളനങ്ങളിലും ഉള്ള വിമർശനങ്ങൾ തന്നെ. ഈ സർക്കാരിന്റെ പരാജയത്തിനുള്ള ഏറ്റവും വലിയ തെളിവാണ്. അതിൻറെ ഭാഗം കൂടിയാണ് ഈ ലോക്കൽ ബോഡിയിലെ ബൈ ഇലക്ഷന്റെ റിസൾട്ട് എന്ന് പറയുന്നത്.
കെപിസിസി പ്രസിഡണ്ടിനെ മാറ്റുന്ന ഒരു ചർച്ചയും ഒരു ഭാഗത്തും നടക്കുന്നില്ല ഇതൊക്കെ അനാവശ്യമായിട്ട് ഉണ്ടാക്കുന്നു വിവാദങ്ങളാണ്. അതെ ചിലരൊക്കെ അതിൻറെ പിന്നിലുണ്ട് പാർട്ടിക്കാർ അല്ല വേറെ ചിലരൊക്കെ എങ്ങനെ ഉണ്ടാക്കാൻ നടക്കുന്നുണ്ട് ഒരു വിദ്വാൻ ഒരു പത്രത്തിൽ എഴുതിയിട്ടുണ്ട് സന്ദീപ് നായർ വന്നത് ഹൈക്കമാൻഡ് തീരുമാനമാണ് എന്ന് അതിനെ ചോദ്യം ചെയ്യാൻ പാടില്ല എന്ന് എന്നെ ശാസിച്ചു, അത് ഏത് വിദ്വാൻ എഴുതുന്നത് എനിക്ക് മനസ്സിലാകുന്നില്ല. അങ്ങനെ ഒരു ശ്വാസനെയും മേലെ ഉണ്ടായിട്ടില്ല സന്ദീപ് നായർ വന്നപ്പോൾ എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു അത് ഞങ്ങൾ തമ്മിൽ പറഞ്ഞു തീർത്തു. ഞങ്ങൾ യോജിപ്പായി പോകുന്നുണ്ട് അല്ലാതെ മറ്റാരും ശാസിച്ചിട്ടുമില്ല അങ്ങനെ ഒരു ശാസനം എന്റെ നേരെ ആരും നടത്താനും ഇതുവരെ തയ്യാറായിട്ടില്ല.
ഒരു നിർണായ ഘട്ടത്തിൽ അദ്ദേഹം പാർട്ടിയിൽ വന്നതാണ് അതിന്റേതായ അംഗീകാരം അദ്ദേഹത്തിനുണ്ടാകും. അതിന് ചർച്ചകളുടെ ആവശ്യമില്ല അത് ഹൈക്കമാൻ്റിന് അറിയാം. ഹൈക്കമാൻഡ് ഉചിതമായിട്ട് തീരുമാനം എടുക്കും അതിൽ ചർച്ചയുടെ ആവശ്യമൊന്നുമില്ല അതൊക്കെ ഹൈ കമാൻഡ് തീരുമാനമെടുത്ത് അറിയിക്കും.
അതിൽ ഒരു എതിർപ്പും ഇല്ല. ഒരു നിർണായകഘട്ടത്തിൽ അദ്ദേഹം വന്നതാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന പാർട്ടിയുടെ ദേശീയ നേതൃത്വം നൽകും. ഒരു പടയൊരു പടയൊരുക്കവുമില്ല എന്തിനാ പടയൊരുക്കം? ഇതെന്താ പിണറായിയോട് ആണോ യുദ്ധം ചെയ്യുന്നത്? ഒരു യുദ്ധത്തിന് എതിർ പക്ഷത്തേക്കാണ് അസ്തമയക്കുക അല്ലാതെ സ്വന്തം പക്ഷത്തേക്ക് അല്ല അങ്ങനെ ഒരു പടയൊരുക്കവുമില്ല.
അതൊക്കെ ഞാൻ പറഞ്ഞില്ലേ ചില ആൾക്കാർ ഉണ്ടാക്കുന്ന ചില കഥകളാണ് അതൊക്കെ ആർക്കെതിരെ ആയിട്ട് ഒരു പടയൊരുക്കവും പാർട്ടിക്കകത്തില്ല പാർട്ടി ഒരുമിച്ച് പോകുന്നുണ്ട് പ്രതിപക്ഷ നേതാവും രണ്ടുകയ്യും മാറ്റേണ്ട ആവശ്യമില്ല. ഇതിൻറെ ഇടയിൽ ചിലർ കോലിട്ടു കുത്തുന്നുണ്ട് അത് പിന്നെ സ്ഥിരം പതിവാണ് അതൊക്കെ സ്ഥിരം പാർട്ടിക്ക് ഇന്നലെയും തുടങ്ങിയതല്ല കണ്ടു കാലത്തെ തുടങ്ങിയതാണ് നാളെയും ഉണ്ടാകും അതൊന്നും ഏൽക്കില്ല എന്ന് മാത്രം.