പലതരം ചട്ണികൾ കഴിച്ചിട്ടുണ്ടാകും അല്ലെ, എങ്കിൽ ഇത് നിങ്ങൾ ആദ്യമായിട്ടാകും കഴിക്കുന്നതും തയ്യാറാക്കുന്നതും. വളരെ വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഏത്തയ്ക്ക ചട്നി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഏത്തയ്ക്ക 3 ഇടത്തരം
- സവാള 1
- പച്ചമുളക് 4
- പുളി കുറച്ച്
- ഉപ്പ് പാകത്തിന്
- കറിവേപ്പില 4 കതിര്‍പ്പ്
- എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഏത്തയ്ക്ക കനം കുറച്ച് നീളത്തില്‍ ചെറിയ കഷണങ്ങള്‍ ആക്കി അരിയുക. ഇത് എണ്ണയില്‍ വറുത്തെടുക്കുക. സവാള ചെറുതായി അരിഞ്ഞ് തേങ്ങ തിരുംമിയതും പുളിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതെല്ലാം ഏത്തയ്ക്ക വറുത്തു വെച്ചതിനോട് ചേര്‍ത്തിളക്കുക. ഏത്തയ്ക്കയുടെ കരികരുപ്പ് മാറുന്നതിന് മുമ്പ് ഇതു ഉപയോഗിക്കാം.