Celebrities

ഫീലിംഗ്സ് വന്നാൽ ഭർത്താവിനെ കിടപ്പറയിലേക്ക് ക്ഷണിക്കുന്ന പെൺകുട്ടികളെ കേരളത്തിലെ എലൈറ്റ് സിനിമാ പ്രേമികൾക്ക് ദഹിക്കാൻ അൽപ്പം പാടാണല്ലോ.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം ചർച്ച നേടിയ ചിത്രമായിരുന്നു പുഷ്പ ടു ഈ ചിത്രത്തിലെ നടി രശ്മിക മന്ദാനയുടെ പ്രകടനത്തിന് വലിയതോതിൽ തന്നെയുള്ള വിമർശനങ്ങളും ലഭിച്ചിരുന്നു. ഒപ്പം തന്നെ രശ്മികയുടെ അഭിനയത്തിനും വലിയ തോതിലുള്ള വിമർശനങ്ങളാണ് ഏൽക്കേണ്ടതായി വന്നത് കൂടുതലും താരം അഭിനയിക്കുന്ന ചിത്രങ്ങളൊക്കെ ഒട്ടും നിലവാരമില്ലാത്തതാണ് എന്നും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ ശരിയല്ല എന്ന് ഒക്കെയുള്ള കുറിപ്പുകൾ ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത് എന്നാൽ ഇപ്പോൾ രശ്മിയെ കുറിച്ച് ഒരു വ്യക്തി സോഷ്യൽ മീഡിയയിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്… റാസ് ഇബ്രാഹിം എന്ന വ്യക്തിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്

രശ്മികയുടെ കരിയറിലെ തന്നെ മികച്ച പെർഫോമൻസാണ് പുഷ്പ 2 ലെ ശ്രീവല്ലി. ആദ്യ പാർട്ടിൽ അധികം പ്രാധാന്യം ഇല്ലെങ്കിലും സെക്കന്റിൽ ഫഫയെക്കാൾ നന്നായി പെർഫോം ചെയ്തിട്ടുണ്ട് രശ്മിക. പ്രത്യേകിച്ച് ആ ജാതറ സീൻസ് എല്ലാം മികച്ച പെർഫോമൻസ് ആയിരുന്നു. എന്ത് കൊണ്ടോ രശ്മികക്ക് ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ട്. അതിന്റെ എക്സ്ട്രീം വേർഷനാണ് ഇപ്പോ പുഷ്പ 2വിനും കിട്ടുന്നത്. അത്യാവശ്യം നല്ല ടാലന്റ് ഉള്ള ഒരു നടിക്ക് കിട്ടുന്ന അനാവശ്യ ഹേറ്റ്.

ആ കഥാപാത്രത്തെയും പറയുന്ന പോലെ ഒന്നും തോന്നിയില്ല, അത്യാവിശ്യം നല്ല ഡെപ്ത് ഉള്ള കഥാപാത്രമായിരുന്നു ശ്രീവല്ലി. അല്ലേലും ഫീലിംഗ്സ് വന്നാൽ ഭർത്താവിനെ കിടപ്പറയിലേക്ക് ക്ഷണിക്കുന്ന പെൺകുട്ടികളെ കേരളത്തിലെ എലൈറ്റ് സിനിമാ പ്രേമികൾക്ക് ദഹിക്കാൻ അൽപ്പം പാടാണല്ലോ. ഹേറ്റേഴ്‌സ് എന്തൊക്കെ പറഞ്ഞാലും പുഷ്പ 1, വാരിസ്, ആനിമൽ, പുഷ്പ 2 തുടങ്ങി എല്ലാ പണം വാരി പടങ്ങളിലും നായിക രശ്മിക തന്നെ.

story highlight; rashmika in pushpa film