Kerala

ഗുരുതര നിയമലംഘനം പോലീസ് കൈയ്യും കെട്ടി നോക്കി നിന്നോ? റോഡ് കയ്യേറിയുള്ള സിപിഎം സമ്മേളനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി – cpm road blockade vanchiyoor area conference

സംഭവത്തിൽ കോടതി സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി

തലസ്ഥാനത്ത് വഞ്ചിയൂരിൽ നടന്ന റോഡ് കയ്യേറിയുള്ള സി പി എം സമ്മേളനത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഗുരുതര നിയമലംഘനം നടന്നത് സ്റ്റേഷന്‍റെ മുൻപിലാണെന്നും, എന്നിട്ടും പൊലീസ് അനങ്ങിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് തുറന്നടിക്കുകയായിരുന്നു. സംഭവത്തിൽ കോടതി സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി.

സെക്രട്ടറിയേറ്റിന് മുന്നില്‍ ഗതാഗതത്തിന് തടസം സൃഷ്ടിച്ച് കൊണ്ട് നടത്തിയ സി പി ഐ സമരത്തിൽ സ്വമേധയാ കേസെടുക്കാൻ ആലോചിക്കുന്നതായും കോടതി വ്യക്തമാക്കി. ഇത്തരത്തിൽ ഗുരുതരമായ നിയമലംഘനം വഞ്ചിയൂർ പോലീസ് സ്റ്റേഷനു മുന്നിൽ തന്നെ കണ്ടിട്ടും എന്തുകൊണ്ടാണ് അനങ്ങാത്തതെന്നാണ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായ എസ് എച്ച് ഒയോട് കോടതി ചോദിച്ചത്.

സ്റ്റേജ് അഴിച്ചുമാറ്റണമെന്ന് സി പി എം ഏരിയ സമ്മേളനത്തിൻ്റെ കൺവീനറോട് പറഞ്ഞെന്നും, അദ്ദേഹം അനുസരിച്ചില്ലെന്നും എസ് എച്ച് ഒ മറുപടി നൽകി. അപ്പോൾ അത് കയ്യും കെട്ടി നോക്കി നിന്നോയെന്നാണ് ഡിവിഷൻ ബെഞ്ച് രൂക്ഷഭാഷയിൽ ചോദ്യം ചെയ്തത് .

STORY HIGHLIGHT: cpm road blockade vanchiyoor area conference