Kerala

ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച സംഭവം; എസ്എഫ്ഐക്കാരുടെ അറസ്റ്റ് തടഞ്ഞ് കോടതി – court stays arrest sfi activists assault case

അനസിന്റെ സ്വാധീനക്കുറവുള്ള കാലില്‍ ചവിട്ടിയും ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചും ആക്രമിക്കുകയായിരുന്നു

യൂണിവേഴ്‌സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലെ പ്രതികളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവു വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍, വിധു എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. ഈ മാസം 17 വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് തിരുവനന്തപുരം ആറാം അഡീഷനൽ‌ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

ഡിസംബര്‍ രണ്ടിന് വൈകിട്ട് പെരുങ്കുളം കോന്നിയൂര്‍ ചക്കിപ്പാറ മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനെ എസ്എഫ്‌ഐക്കാര്‍ യൂണിറ്റ് മുറിയില്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. അനസിന്റെ സ്വാധീനക്കുറവുള്ള കാലില്‍ ചവിട്ടിയും ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചും ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുഹൃത്ത് അഫ്‌സലിനെയും പ്രതികൾ മർദിച്ചിരുന്നു.

STORY HIGHLIGHT: court stays arrest sfi activists assault case