Kerala

പോലീസ് വേണ്ട കളക്ടറും മന്ത്രിയും വരട്ടെ? കല്ലടിക്കോട് വൻ പ്രതിഷേധവുമായി നാട്ടുകാർ – locals protest at kalladikode accident

ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്തരം അപകടങ്ങൾ. അറുപതോളം പേരാണ് ഇതേ സ്ഥലത്ത് മരിച്ചത്

കല്ലടിക്കോട് സ്‌കൂൾ വിദ്യാർഥികളുടെ മുകളിൽ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവ സ്ഥലത്ത് വൻ പ്രതിഷേധവുമായി നാട്ടുകാർ. അപകടസ്ഥലത്തുനിന്ന് ലോറി മാറ്റാൻ അനുവദിക്കില്ലെന്നും തങ്ങൾ പിരിഞ്ഞുപോകാൻ തയ്യാറല്ലെന്നും നാട്ടുകാർ പറഞ്ഞതോടെ സംഭവത്തിൽ നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

പോലീസ് വേണ്ടന്നും, കളക്ടറും മന്ത്രിയും ഉൾപ്പടെയുള്ള ഉന്നത അധികാരികൾ വരണമെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടായിട്ട് എല്ലാവരും പോയാൽമതിയെന്നുമാണ് പ്രതിഷേധക്കാർ ഉയർത്തുന്ന പ്രധാന ആവശ്യം.

‘ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്തരം അപകടങ്ങൾ. അറുപതോളം പേരാണ് ഇതേ സ്ഥലത്ത് മരിച്ചത്. ഇത്രയും വീതിയുള്ള റോഡിൽ ഒരു ഡിവൈഡർ വെക്കാൻ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നടപ്പാതയും ഇല്ല ഒന്ന് മഴ ചാറിയാൽ തന്നെ റോഡിൽ അപകട സാധ്യത കൂടും’, നാട്ടുകാർ പ്രതികരിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന നാട്ടുകാരെ നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ് പോലീസ്.

STORY HIGHLIGHT: locals protest at kalladikode accident