ഒരു അമ്മയാകാൻ സാധിക്കുക എന്നു പറയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു കണ്മണിയെ വരവേൽക്കാൻ തുടങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശരീരത്തിന്റെ ആരോഗ്യവും കഴിക്കുന്ന ഭക്ഷണങ്ങളും ആണ്. ഗർഭാശയത്തിൽ കുഞ്ഞു ഉണ്ടായതിനുശേഷം മാത്രം നമ്മൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കാമെന്ന് ചിന്തിക്കരുത് ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കുന്ന നിമിഷം മുതൽ തന്നെ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് കൂടി ചിന്തിക്കണം. ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാൻ സാധിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം
വിറ്റാമിനകൾ പ്രോട്ടീൻ കാൽസ്യം എന്നിങ്ങനെയുള്ള പോഷകങ്ങൾ എല്ലാം അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട ഈ മുട്ടയിൽ വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ദിവസവും ഒരു മുട്ട എങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം ഇത് ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും
ഒമേഗ ത്രീ ഫാറ്റി ആസിഡ് പ്രോട്ടീൻ ഫൈബർ എന്നിവ ധാരാളമടങ്ങിയിട്ടുള്ളതാണ് നാട്സുകൾ ബദാം അണ്ടിപ്പരിപ്പ് തുടങ്ങിയവ കൂടുതലായും കഴിക്കുകയാണെങ്കിൽ ഇത് ഗർഭധാരണത്തിന് വളരെ അധികം സഹായം ചെയ്യുന്നുണ്ട്
ഗർഭധാരണം സഹായിക്കുന്ന പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ് സാൽമൺ മത്സ്യം. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക
ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഇലക്കറികൾ ഓവുലേഷൻ ട്യൂബിലെ ചെറിയ അപാകതകളെയാണ് ഇല്ലാതെയാക്കുന്നത് അതുകൊണ്ടുതന്നെ ഇലക്കറികൾ ഗർഭധാരണത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ഗർഭസമയത്ത് നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഷുഗർ എന്നത് അത്തരത്തിലുള്ള ബ്ലഡ് ഷുഗറിനെ ഒക്കെ നിയന്ത്രിക്കാൻ സാധിക്കുന്നത് ധാന്യങ്ങൾ കാണാം. അതുകൊണ്ടുതന്നെ ഗർഭധാരണത്തിനായി ധാന്യങ്ങൾ ഉപയോഗിക്കാം