വിശ്വനാഥന് ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ദൊമ്മരാജു ഗുകേഷ്. ചെസ് ഒളിമ്പ്യാഡില്‍ ഇരട്ടസ്വര്ണമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി.ഗുകേഷിന്റെ കിരീടനേട്ടവും ഇന്ത്യയ്ക്ക് ഇരട്ടി മധുരമാണ് സമ്മാനിച്ചിരിക്കുന്നത്.
ചെസ് ഒളിമ്പ്യാഡില്‍ ഓപ്പണ്‍വിഭാഗത്തില്‍ ഡി.ഗുകേഷും അര്ജുന് എരിഗാസിയും വ്യക്തിഗത സ്വര്‍ണവും നേടി. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയായിരുന്നു ഗുകേഷിന്റെയും എരിഗാസിയുടെയും ഈ സുവര്‍ണനേട്ടം. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്.
ചെസ് ഒളിമ്പ്യാഡിലെ ഓപ്പണ്‍ വിഭാഗത്തില്‍ 2014, 2022 വര്‍ഷങ്ങളില്‍ ഇന്ത്യ മൂന്നാംസ്ഥാനം നേടിയിരുന്നു. 2021-ലെ ഓണ്‍ലൈന്‍ ഒളിമ്പ്യാഡില്‍ ഇന്ത്യയ്ക്ക് വെങ്കലം കിട്ടി. ഒടുവില്‍ 2024-ലാണ് ഇരട്ടസ്വര്‍ണവുമായി ഒളിമ്പ്യാഡില്‍ ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് ഇരട്ടിമധുരവുമായി ഗുകേഷിന്റെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടവും.
STORY HIGHLIGHT: Indian chess team double gold in chess olympiad