ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുമായി സർക്കാർ. അനർഹർ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അനർഹമായി വാങ്ങിയ പെൻഷൻ തുക പിഴ സഹിതം തിരികെ ഈടാക്കും. ഇതുമായി ബന്ധപ്പെട്ട അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ വ്യാജരേഖകൾ ചമച്ച് സർക്കാരിനെ കബളിപ്പിച്ച് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ട അവസരത്തിൽ പെന്ഷന് അടിയന്തരമായി റദ്ദു ചെയ്യുകയും അനര്‍ഹമായി കൈപ്പറ്റിയ പെന്ഷന് തുക 18% പിഴപ്പലിശ സഹിതം തിരികെ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ അനര്‍ഹരായ വ്യക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലൂടെ അറിയിച്ചു.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പാലിക്കാതെ അനര്‍ഹരായ നിരവധി ആളുകള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്ഷന് കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
STORY HIGHLIGHT: Action against government officials who have received welfare pension