Recipe

ഇതുപോലെ മത്തി മസാല ഉണ്ടാക്കിയാൽ ഇനി ഇങ്ങനെ ഉണ്ടാക്കു

ചേരുവകൾ :

മത്തി
മുളക് പൊടി
മഞ്ഞൾ പൊടി
മല്ലിപൊടി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പുളി

തയ്യാറാക്കുന്ന വിധം

ആദ്യം ആവിശ്യമായ മത്തി നല്ലപോലെ കഴുകി മുറിച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ 3 സ്പൂൺ മുളക് പൊടി, 2 സ്പൂൺ മല്ലിപൊടി, മഞ്ഞൾ പൊടി, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക. ഇനി വേണ്ടത് ഒരു കപ്പ്‌ പുളിയുടെ പൾപ്പ് ഒഴിക്കാം. അത്യാവശ്യം ഈ റെസിപിയിൽ പുളി ആവിശ്യമാണ്. കുറച്ച് ഉപ്പ്‌, വെളിച്ചെണ്ണ, കുറച്ച് വെള്ളം ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്തെടുക്കാം. ഇനി ഈ മിക്സിലേക്ക് നേരത്തെ മുറിച് മാറ്റിയ മത്തി ഇട്ട് കൊടുത്ത് നന്നായി മസാല പിടിപ്പിച്ചു വെക്കുക. ഒരു 15 മിനുട്ട് എങ്കിലും ഈ മസാല മത്തിയിൽ പിടിപ്പിക്കുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ വെച്ചതിനുശേഷം മത്തി നല്ലപോലെ കുക്ക് ചെയ്ത് എടുക്കാവുന്നതാണ്. ഇടക്കിടക്ക് ഇളക്കി കൊടുക്കാൻ മറക്കണ്ട. നല്ല അടിപൊളി മത്തി മസാല തയ്യാർ. വളരെ പെട്ടന്ന് കുറഞ്ഞ സമയത്ത്തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി മത്തി റെസിപിയാണിത്. കൂടാതെ മുളക് കുട്ടികൾക്ക് കൂടുതൽ ആയെന്ന് തോന്നിയാൽ മുളക് പൊടിയുടെ അളവ് കുറച്ച് ഉണ്ടാകാവുന്നതുമാണ്. നല്ല ചൂട് ചോറിന് ഈ മത്തി മസാല ഒരു അടിപൊളി കോമ്പോ തന്നെയാണെന്ന് പറയാം. കൂടാതെ ഉള്ളിയോ, തക്കാളിയോ ഒന്നും തന്നെ ഇതിലോട്ട് ചേർക്കുന്നില്ല.