ചേരുവകൾ:
നേന്ത്രപ്പഴം (നന്നായി വിളഞ്ഞത്)– 3 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
നെയ്യ് – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം :
പഴം, തൊലി കളഞ്ഞ് നീളത്തിൽ കനം കുറച്ചു മുറിച്ചു വയ്ക്കണം. സോസ്പാനിൽ വെളിച്ചെണ്ണയും ഒരു േടബിൾസ്പൂൺ നെയ്യും ഒഴിച്ച് ചൂടാകുമ്പോൾ പഴക്കഷണങ്ങൾ നിരത്തി ചെറുതീയിൽ ഇരുവശവും മൊരിച്ചെടുത്ത് പ്ലേറ്റിൽ നിരത്താവുന്നതാണ്. മുകളിൽ ബാക്കി നെയ്യ് തൂകി പഞ്ചസാര വിതറിയാൽ പഴം വാട്ടിയത് റെഡി!