മുട്ട പുഴുങ്ങിയത് മൂന്നെണ്ണം
സവാള രണ്ടെണ്ണം
കിഴങ്ങ് എട്ടെണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടേബിൾസ്പൂൺ
മസാല ഒരു ടീസ്പൂൺ
തക്കാളി ഒരെണ്ണം
കറിവേപ്പില രണ്ട് തണ്ട്
ഉപ്പ് പാകത്തിന്
മുളകുപൊടി കാൽ ടീസ്പൂൺ
മല്ലിപ്പൊടി കാൽ ടീസ്പൂൺ
ബ്രെഡ് പൊടി 100 ഗ്രാം
എണ്ണ പാകത്തിന്
രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മസാല കറിവേപ്പില, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക ഇതിലേക്ക് മുട്ട പുഴുങ്ങി പൊടിച്ചത് ചേർത്ത മിക്സ് ചെയ്യുക.
കിഴങ്ങ് പുഴുങ്ങി പൊടിക്കുക. കിഴങ്ങ് ഉരുളകളാക്കുക കിഴങ്ങിന്റെ ഉള്ളിലായ് മുട്ടയുടെ മിശ്രിതം മുക്കി വയ്ക്കുക. പാൻ ചൂടാക്കി മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കട്ട്ലറ്റ് വറുത്തെടുക്കുക. ഇത് ടൊമാറ്റോ എന്നിവയോടൊപ്പം വിളമ്പുക.