Celebrities

മടിസാർ സാരിക്ക് ഹെവി ഹെയർലുക്ക്; കീർത്തി സുരേഷിന്റെ വിവാഹവിശേഷങ്ങൾ അറിയേണ്ടേ ? |keerthy-suresh

തികച്ചും സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു പങ്കെടുത്തത്

നടി കീര്‍ത്തി സുരേഷും സുഹൃത്ത് ആന്‍റണി തട്ടിലും വിവാഹിതരായി. ഗോവയില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്. തമിഴ് ശൈലിയിൽ നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളാണ് കീർത്തി സുരേഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ചടങ്ങിന് അനുയോജ്യമായ വിധത്തിൽ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രമാണ് ആന്റണിയും കീർത്തിയും ചടങ്ങിനായി തിരഞ്ഞെടുത്തു. മടിസാർ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. മാമ്പഴ മഞ്ഞ നിറമുള്ള പട്ടുസാരിയും പച്ചനിറത്തിലുള്ള ബ്രോക്കേഡ് ബ്ലൗസുമാണ് താലി ചാർത്തൽ ചടങ്ങിൽ കീർത്തി സുരേഷ് അണിഞ്ഞത്. മടിസാർ സാരിക്ക് അനുയോജ്യമായ ഹെവി ഹെയർലുക്ക് ആണ് നൽകിയിരിക്കുന്നത്. പരമ്പരാഗത ഫാഷനിലുള്ള വലിയ നെറ്റി ചുട്ടിയും മൂക്കുത്തികളും ജിമിക്കിയും അടക്കമുള്ള ആഭരണങ്ങളും തിരഞ്ഞെടുത്തു. വിവാഹത്തിലൂടനീളം തമിഴ് ശൈലിയിലുള്ള വേഷ്ടിയായിരുന്നു ആന്റണിയുടെ വേഷം.

മറ്റൊരു ചടങ്ങിൽ മെറൂൺ സാരി ധരിച്ച് കീർത്തി സുരേഷ് എത്തിയതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വെള്ള, മെറൂൺ നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച പ്രൗഢമായ ഒറ്റ നെക്ക്പീസിന് യോജിക്കുന്ന വിധത്തിലുള്ള സ്റ്റഡുകളായിരുന്നു ആഭരണം. ഇതിനോട് ചേർന്നു പോകുന്ന നെറ്റിച്ചുട്ടിയും അണിഞ്ഞിരുന്നു. വിവാഹ ചടങ്ങുകൾക്കായി ലളിതമായ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. താര തിളക്കത്തിന്റെ പകിട്ടൊന്നുമില്ലാതെ ലാളിത്യം നിറഞ്ഞ വിവാഹ ചടങ്ങുകൾ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടി കഴിഞ്ഞു. ഹൈന്ദവ ആചാര പ്രകാരം നടന്ന ചടങ്ങുകൾക്കു ശേഷം വൈകുന്നേരം ഇരുവരും വിവാഹ പ്രതിജ്ഞകൾ കൈമാറുന്ന മറ്റൊരു ചടങ്ങ് കൂടി ഒരുക്കിയിട്ടുണ്ട്.

തികച്ചും സ്വകാര്യ ചടങ്ങായി നടത്തിയ വിവാഹത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമായിരുന്നു പങ്കെടുത്തത്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്കായി കെ എ എന്ന് ആലേഖനം ചെയ്ത റിസ്റ്റ് ബാൻഡുകൾ തയ്യാറാക്കിയതായും റിപ്പോർട്ടുകളുണ്ട്. കീർത്തിയുടെയും ആന്റണിയുടെയും ദീർഘകാല പ്രണയവും സൗഹൃദവും വിവരിക്കുന്ന ചിത്രങ്ങൾ അടങ്ങിയ ഒരു മാഗസിനും അതിഥികൾക്കായി ഒരുക്കിയിരുന്നു. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സിനിമാ ലോകത്തെ സുഹൃത്തുക്കളടക്കം ആയിരക്കണക്കിന് ആളുകളാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്.

content highlight: keerthy-suresh-wedding-ceremony