സന്തോഷ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാനുള്ള കേരള താരങ്ങൾ സഞ്ചരിക്കുന്ന തീവണ്ടിക്കു മുകളിൽ യുവാവിൻ്റെ ആത്മഹത്യാശ്രമം. വൈദ്യുതി കമ്പിയിൽ പിടിച്ച ആളുടെ ദേഹം കത്തിക്കരിഞ്ഞു. കോട്ടയം-ഹൈദരാബാദ് പ്രത്യേക തീവണ്ടിക്കു മുകളിൽ വ്യാഴാഴ്ച വൈകിട്ട് 8.44 നാണ് സംഭവം.
നാൽവാർ എന്ന സ്റ്റേഷനിലാണ് സംഭവം. ഇവിടെ തീവണ്ടിക്ക് സ്റ്റോപ്പില്ല. മറ്റൊരു തീവണ്ടിക്കു കടന്നു പോകാൻ പിടിച്ചിട്ടതായിരുന്നു. ഈ സമയത്താണ് അപകടം. ഇയാൾ തീവണ്ടിയിൽ സഞ്ചരിച്ച ആളല്ലെന്ന് യാത്രക്കാർ പറഞ്ഞു. തീവണ്ടിക്കു മുകളിൽ ഒരു മിനിറ്റ് കിടന്ന ആൾക്ക് ജീവനുണ്ടായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥർ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ശേഷം തീവണ്ടി യാത്ര പുനരാരംഭിച്ചു.
STORY HIGHLIGHT: train suicide attempt