പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. ടൂറിസം കേന്ദ്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പൊന്മുടിക്ക് പുറമെ കല്ലാര്‍-മീൻമുട്ടി, പാലോട്-മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. മലയോര മേഖലയിൽ ഉള്‍പ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനെ തുടര്‍ന്നും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലുമാണ് നടപടി സ്വീകരിച്ചത്.
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉള്‍പ്പെടെ കണക്കിലെടുത്താണ് അധികൃതരുടെ ഈ തീരുമാനം. ഡിസംബർ മാസമായതോടെ പൊന്മുടിയിലേക്ക് സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്. പൊന്മുടിയിലേക്കുള്ള ചുരം റോഡിൽ ഉള്‍പ്പെടെ മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.
STORY HIGHLIGHT: ponmudi eco tourism center temporarily closed