Beauty Tips

മുടിയിൽ ഇറുക്കി ക്ലിപ്പിടുന്നവരുടെ ശ്രദ്ധയ്ക്ക്; മുടികൊഴിച്ചിൽ വരുത്തിവയ്ക്കുന്നത് നിങ്ങൾ തന്നെ | how hair clips causes hair loss

മുടിയിഴകളെ പ്രണയിക്കുന്നവർ നിരവധി പേരാണ്. സ്വന്തം മുടി അത്രയും ഭംഗിയായി കൊണ്ടുനടക്കാനാണ് പലരും നോക്കാറുള്ളത് അതിനായി പല വഴികളും പലരും സ്വീകരിക്കാറുണ്ട്. മുടി പൊട്ടി പോകുന്നതും കൊഴിയുന്നതും ആണ് ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രധാന പ്രശ്നം. അതുപോലെ തന്നെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് മുടിയുടെ അറ്റം പിളരുന്നത്. മുടികൊഴിച്ചിലിന് പലർക്കും പല കാരണങ്ങളാണ്. പലതും നമ്മൾ പലപ്പോഴും അവഗണിച്ചു കളയുന്നത് ആണ്. അതിലൊന്നാണ് സ്ത്രീകൾ മുടി കെട്ടുന്ന രീതി.

മുടി ഒതുക്കി കെട്ടി വയ്ക്കുന്നതിനായി ക്ലിപ്പ് ഇടുന്നത് സാധാരണയാണ്. പോണിടെയ്ൽ മാതൃകയിൽ മുടിയുടെ കടയ്ക്ക് മുറുക്കി ക്ലിപ്പ് ഇടുന്നതാണ് പലരും ചെയ്യുന്ന.ത് ഇത് സ്ഥിരം മുടി കെട്ടുന്ന രീതിയുമാണ് എന്നാൽ ഇത്തരത്തിൽ മുടി കെട്ടിവയ്ക്കുന്നത് മുടിയുടെ വേരുകളെ അസ്ഥിരപ്പെടുത്തുന്നു. ഇത്തരത്തിൽ ഇറുക്കി ക്ലിപ്പ് ഇട്ട് കെട്ടുന്നതും കെട്ടിവയ്ക്കുന്നതും എല്ലാം മുടി കൊഴിഞ്ഞു പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നു കൂടിയാണ്

ഇതേ രീതിയില്‍ മുടി കെട്ടിവയ്ക്കുന്നത് കൊണ്ട് മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ചിലര്‍ക്ക് മറ്റു കാരണങ്ങള്‍ ഇല്ലാതെ തന്നെ കഴുത്തുവേദനയും തോള്‍ഭാഗത്ത് വേദനയുമെല്ലാം ഉണ്ടാകാറുണ്ട്. ഇതിന് പ്രധാനപ്പെട്ട കാരണം കൂടിയാണ് മുടി ഇതേ രീതിയില്‍ മുറുക്കി കെട്ടി വയ്ക്കുന്നത്. ഇത് കഴുത്തുഭാഗത്തെ ഞരമ്പുകള്‍ക്ക് സ്‌ട്രെയിനുണ്ടാക്കുന്നു. ഇതാണ് കഴുത്തിലെ വേദനയ്ക്ക് കാരണമാകുന്നത്.

ഇതുപോലെ മുടി രാത്രി കിടക്കാന്‍ നേരത്ത് വല്ലാതെ മുറുക്കി പിന്നിയിടുന്നതും മുടി മുകളില്‍ മുറുക്കി കെട്ടിവയ്ക്കുന്നതുമെല്ലാം ദോഷം തന്നെയാണ്. ഇതെല്ലാം മുടി വേരുകളെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ്. മുടി കൊഴിഞ്ഞു പോകാന്‍ ഇടയാക്കുന്ന പ്രധാനപ്പെട്ട ഒരു കാരണം. ഇതേ രീതിയില്‍ മുടി കെട്ടിവയ്ക്കരുത്. മുടി കെട്ടിവച്ച് കിടക്കുന്നത് തന്നെയാണ് നല്ലത്. എന്നാല്‍ ഇത് ഒരിയ്ക്കലും മുറുക്കി കെട്ടിവയ്ക്കരുത്. മുടിവേരുകള്‍ക്ക് സമ്മര്‍ദം അനുഭവപ്പെടുന്ന രീതിയില്‍ ഇത് ചെയ്യരുതെന്നത് ഏറെ പ്രധാനമാണ്.

STORY HIGHLIGHT: how hair clips causes hair loss