നാലു വയസുകാരിയുടെ കൈവിരല്‍ അടുക്കള സിങ്കില്‍ കുടുങ്ങി. അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയില്‍ പട്ടത്ത് വീട്ടില്‍ ഉമേഷിന്റെ മകള്‍ ദര്‍ശനയുടെ കൈയാണ് സിങ്കില്‍ കുടുങ്ങിയത്. വീട്ടുകാര്‍ കുട്ടിയുടെ കൈ പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങള്‍ ആദ്യം സിങ്ക് അഴിച്ചു മാറ്റി. ശേഷം വേസ്റ്റ് കംപ്ലിംഗ് മുറിച്ചു മാറ്റിയതിനു ശേഷം കുട്ടിയുടെ വിരല്‍ സുരക്ഷിതമായി വേര്‍പെടുത്തുകയായരുന്നു.
STORY HIGHLIGHT: finger got stuck in the kitchen sink